ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണു; കാസർകോട് എട്ടു വയസുകാരന് ദാരുണാന്ത്യം

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണു; കാസർകോട്  എട്ടു വയസുകാരന് ദാരുണാന്ത്യം
May 1, 2025 06:30 AM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com)  കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കാൽ തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പഹൽഗാം ആക്രമണം; തിരിച്ചടി ഭയന്ന് അമേരിക്കയുടെ സഹായം തേടി പാകിസ്ഥാൻ, സംഘർഷമൊഴിവാക്കാൻ നിർദേശം, ഇന്നും യോഗം

ദില്ലി: (truevisionnews.com) പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. കേന്ദ്രമന്ത്രി സഭ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ച്ചായായി വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.

അതേസമയം, തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.

ചര്‍ച്ചയ്ക്ക് പിന്നാലെ സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. എസ് ജയശങ്കറുമായും ഷെഹബാസ് ഷെരീഫുമായും റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ പാകിസ്ഥാൻ സഹകരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നിൽക്കുമെന്നും യുഎസ് വ്യക്തമാക്കി.

വയനാട്ടിൽ വീണ്ടും പുലി ആക്രമണം; ചീരാലിൽ ആടിനെ കടിച്ചു കൊന്നു

വയനാട്: (truevisionnews.com) വയനാട് ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം. മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെ പുലി ആക്രമിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റിരുന്നു.

ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ഇയാളെ കരടി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗോപിയുടെ ഇടതു കൈയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

ഞെട്ടിക്കുന്ന സംഭവം; കോഴിക്കോട് മുള്‍മുനയില്‍ നിര്‍ത്തി കത്തി ചൂണ്ടി കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യാത്രക്കാരെ കത്തികാണിച്ച് പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീറിനെ (21) കസബ പോലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.

ഈ മാസം 27, 28 തീയതികളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് സമീപം ബൈക്ക് യാത്രക്കാരനായ ബേപ്പൂര്‍ സ്വദേശിയെയും കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുന്‍വശം പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവറെയും ഷംസീര്‍ അടങ്ങിയ സംഘം കത്തികാണിച്ച് കുത്തുമെന്ന് ഭീഷണിപ്പെടുത്തി കയ്യിലുള്ള മൊബൈല്‍ ഫോണും പണവും പിടിച്ചു പറിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പോലീസ് മുഖ്യപ്രതിയെയും അയാള്‍ ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിയുകയും ഇയാളുടെ വീടിനടുത്ത് ചാമുണ്ഡി വളപ്പില്‍ കവര്‍ച്ചക്ക് ഉപയോഗിച്ച സ്‌കൂട്ടറും കത്തിയും പിടിച്ചുപറിച്ച മൊബൈല്‍ ഫോണും അടക്കം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ കസബ, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി.

നിരവധി മോഷണ, കവര്‍ച്ച, ലഹരി കേസുകളില്‍ പ്രതിയായ ഷംസീര്‍ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചങ്കിലും പോലീസ് ഇയാളെ കീഴ്‌പ്പെടുത്തി. നഗരത്തില്‍ രാത്രികാലങ്ങളില്‍ പിടിച്ചുപറി നടത്തുന്നതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, എസ്.ഐ. സജീഷ് കുമാര്‍ പി.,സീനിയര്‍ സിപിഒമാരായ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര സിപിഒ സുമിത്ത് ചാള്‍സ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി.കെ, സുജിത്ത് സി.കെ, ദിപിന്‍ എന്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.



Eight year old boy meets tragic end Vidyanagar Kasaragod

Next TV

Related Stories
പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 22 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി

May 4, 2025 02:55 PM

പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 22 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ...

Read More >>
രഹസ്യ വിവരത്തേത്തുടർന്ന് പരിശോധന; വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചത് 11 കിലോ ക‌‌ഞ്ചാവ്

May 3, 2025 09:55 PM

രഹസ്യ വിവരത്തേത്തുടർന്ന് പരിശോധന; വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചത് 11 കിലോ ക‌‌ഞ്ചാവ്

വീട്ടിൽ നിന്ന് 11.190 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി പോലീസ്...

Read More >>
കാറിലെ‍ പുറകിലെ സീറ്റിന് അടിയില്‍ രഹസ്യ അറ; ബേക്കലില്‍ രേഖകളില്ലാത്ത ഒരു കോടിയിലേറെ രൂപ പിടികൂടി

Apr 29, 2025 03:48 PM

കാറിലെ‍ പുറകിലെ സീറ്റിന് അടിയില്‍ രഹസ്യ അറ; ബേക്കലില്‍ രേഖകളില്ലാത്ത ഒരു കോടിയിലേറെ രൂപ പിടികൂടി

കാസര്‍കോട് ബേക്കലില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ...

Read More >>
Top Stories