കണ്ണൂരിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്

കണ്ണൂരിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്
Apr 30, 2025 09:37 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) താവക്കര പുതിയ ബസ്‌സ്റ്റാൻഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടി പെരുമ്പാമ്പ്. സ്റ്റാൻഡിലെ കാർ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്റെ കാറിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്. പള്ളിക്കുന്നിൽനിന്ന്‌ പുതിയ ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ നിർത്തിയിട്ടശേഷം പുറത്തേക്ക് പോയതായിരുന്നു.

തിരികെയെത്തിയ ഇദ്ദേഹത്തോട് പരിസരത്തുണ്ടായിരുന്നവരാണ് ബോണറ്റിന് മേൽ പാമ്പിനെ കണ്ടതായും പിന്നീട് പാമ്പ് കാറിനുള്ളിൽ കയറിയതായും പറഞ്ഞത്. കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം. സംഭവമറിഞ്ഞ് ബസ് യാത്രക്കാരുൾപ്പെടെ വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാരും സമീപത്തെ കടക്കാരും ഡ്രൈവർമാരും തിരച്ചിൽ തുടങ്ങിയെങ്കിലും പാമ്പിന്റെ പൊടിപോലും കണ്ടെത്താനായില്ല.

പിന്നീട് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിലായി തിരച്ചിൽ. ഇതിനിടെ യുവാക്കൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം തുടങ്ങി . വിവരമറിയിച്ചതിനെത്തുടർന്ന് മലബാർ അവയർനെസ് ആൻഡ് റസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് (‘മാർക്ക്’) പ്രവർത്തകരായ റിയാസ് മാങ്ങാട്, സന്ദീപ്, ജിഷ്ണു എന്നിവർ സ്ഥലത്തെത്തി. ഇവർ ഏറെ വൈകാതെ പാമ്പിനെ പുറത്തെടുത്ത് ചാക്കിലാക്കി. സംഭവം നടന്ന് അരമണിക്കൂറിനുശേഷം പാമ്പിനെ പുറത്തെടുത്തതോടെയാണ് ആളുകൾ പിരിഞ്ഞുപോയത്.

സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ മൂന്നര പവന്‍റെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു കടന്നു

മാരാരിക്കുളം (ആലപ്പുഴ): ( www.truevisionnews.com ) സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിലെ മൂന്നര പവൻ്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് കടന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തെ വെളിയിൽ മേഴ്സി ഡാലി (38)യുടെ മാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് കോർത്തുശേരി പടിഞ്ഞാറ് ശോണിമ വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.

തീരദേശത്തേക്കുള്ള തിരക്കു കുറഞ്ഞ റോഡിലൂടെ പോകുകയായിരുന്നു മേഴ്സി ഡാലി. മുന്നിലുണ്ടായിരുന്ന ബൈക്ക് വളയ്ക്കുവാൻ ശ്രമിക്കുകയെന്ന വ്യാജന വേഗത കുറച്ചപ്പോൾ പിന്നാലെ വന്ന മേഴ്സിയും സ്കൂട്ടർ പതുക്കെയാക്കി. ഇതിനിടെ ബൈക്കിന് പിന്നിലിരുന്നയാൾ ഇറങ്ങി വന്ന് മേഴ്സിയുടെ മാല പൊട്ടിക്കുകയായിരുന്നു.

പെട്ടെന്ന് മോഷ്ടാവിൻ്റെ ഷർട്ടിൽ പിടിച്ചു നിർത്തുവാൻ ശ്രമിച്ചെങ്കിലും ശക്തിയായി തള്ളിയതോടെ മേഴ്സി സ്കൂട്ടറുമായി റോഡിലേക്ക് വീണു. ഇതിനിടെ മോഷ്ടാക്കൾ കടന്നുകളയുകയും ചെയ്തു. റോഡിൽ വീണതിനെ തുടർന്ന് കൈയ്ക്കും കാലിനും പരിക്കേറ്റ മേഴ്സി ചെട്ടിക്കാട് ഗവ. ആശുപത്രിയിൽ ചികിൽസ തേടി.

മണ്ണഞ്ചേരി പൊലീസിൻ്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ ചേർത്തലയിലും സമാനരീതിയിൽ മോഷണം നടന്നതായും രണ്ടും ഒരേ സംഘമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ( www.truevisionnews.com ) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാണിച്ച രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. കോഴിക്കോട് കസബ പൊലീസാണ് ഇരുവരെയും പിടികൂടിയത്. ചാലപ്പുറത്ത് വെച്ചാണ് പതിനാല് വയസുള്ള പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.

സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

python crawls inside bonnet parked car Kannur

Next TV

Related Stories
കണ്ണൂരിൽ കടലിൽ നീന്തുന്നതിനിടെ രണ്ട് യുവാക്കൾ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ

Jun 2, 2025 07:35 PM

കണ്ണൂരിൽ കടലിൽ നീന്തുന്നതിനിടെ രണ്ട് യുവാക്കൾ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ

അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ...

Read More >>
മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

Jun 1, 2025 10:25 AM

മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

കാലവർഷം കനത്തതോടെ ഉറക്കം നഷ്ടപ്പെട്ട്...

Read More >>
Top Stories