കുറ്റ്യാടി : (truevisionnews.com) കായക്കൊടി ചങ്ങരംകുളത്ത് വയോധികനെ കാണാതായതായി പരാതി . കണ്ണംകൈ മീത്തൽ പൊക്കനെ (ചെക്കോട്ടി ) (75) നെയാണ് കാണാതായത് . ഇന്നലെ രാവിലെ പത്തരയോടെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് . പിന്നീട് വീട്ടിലേക്ക് മടങ്ങി വരാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി .

പറശ്ശിനിക്കടവിലേക്ക് പോയതായി വിവരം ലഭിച്ചതിനെത്തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല . മകൻ സുരേഷിന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
പോകുമ്പോൾ വെള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കണം. 9497987189, 9497980782, 0496 2597100
Kuttiyadi Kayakkodi elderly man reported missing investigation
