ഒടുവിൽ ട്വിസ്റ്റ്; മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റത് പന്നിക്കൊരുക്കിയ കെണിയിൽ നിന്ന്

ഒടുവിൽ ട്വിസ്റ്റ്; മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റത് പന്നിക്കൊരുക്കിയ കെണിയിൽ നിന്ന്
Apr 29, 2025 08:35 AM | By VIPIN P V

കാസർകോട് : ( www.truevisionnews.com ) കാസർകോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റത് പന്നിക്കൊരുക്കിയ കെണിയിൽ നിന്ന്. വനമേഖലയിൽ പന്നിയെ വെടിവെക്കാൻ സ്ഥാപിച്ച കെണിയിൽ ചവിട്ടിയപ്പോഴാണ് വെടിയേറ്റതെന്ന് പൊലീസ്.

മഞ്ചേശ്വരം ബാക്രബയലിലെ നടുബയൽ ഹൗസിൽ സവാദിന് ഞായറാഴ്ച രാത്രിയാണ് വെടിയേറ്റ് പരുക്കേറ്റത്. കേരള – കർണാടക അതിർത്തി പ്രദേശത്തെ കാട് മൂടി കിടക്കുന്ന കുന്നിൻ പ്രദേശത്ത് രാത്രി വെളിച്ചം കണ്ടതോടെ സുഹൃത്തുക്കൾക്കൊപ്പം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു വെടിയേറ്റത്.

പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കാട്ടുപന്നികളെ പിടികൂടാൻ സ്ഥാപിച്ച ബോംബ് കെണിയിൽ നിന്നാണ് വെടി പൊട്ടിയതെന്ന് വ്യക്തമായത്. പ്രദേശത്തെ മരത്തിൽ തോക്കിന്റെ രൂപത്തിലുള്ള ആയുധം കെട്ടിവെച്ച നിലയിലും കണ്ടെത്തി.

കെണി കാലിൽ തട്ടിയാൽ വെടി പൊടുന്ന തരത്തിലാണ് കെണി വെച്ചിരുന്നത്. പരുക്കേറ്റ യുവാവ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Finally twist young man shot Manjeswaram trap set pig

Next TV

Related Stories
 സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; പ​ത്തു​പേ​ർ​ക്ക് പ​രി​ക്ക്

Apr 28, 2025 03:54 PM

സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം; പ​ത്തു​പേ​ർ​ക്ക് പ​രി​ക്ക്

കാ​സ​ർ​കോ​ട് സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 10 പേ​ർ​ക്ക്...

Read More >>
കാണാൻ കൊതിച്ചത് കാമുനെ കാത്തിരുന്നത് പൊലീസ്; പ്രണയം തലക്ക് പിടിച്ച 13കാരി ട്രെയിൽ കയറി കാസർകോട്ടെത്തിയപ്പോൾ

Apr 26, 2025 11:48 PM

കാണാൻ കൊതിച്ചത് കാമുനെ കാത്തിരുന്നത് പൊലീസ്; പ്രണയം തലക്ക് പിടിച്ച 13കാരി ട്രെയിൽ കയറി കാസർകോട്ടെത്തിയപ്പോൾ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ കാണാനായി പത്തനംതിട്ടയിലെ അടൂരിൽ നിന്നും 13 വയസ്സുകാരിയെ കാസർകോട്ട് റെയിൽവേ പോലീസ്...

Read More >>
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

Mar 27, 2025 10:31 AM

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

സംസ്കാരം വ്യാഴം പകൽ മൂന്നിന് ഇരിങ്ങാലക്കുട...

Read More >>
 ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിലെ 13 ജില്ലകൾ; 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി

Feb 24, 2025 08:15 AM

ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളത്തിലെ 13 ജില്ലകൾ; 28 വാർഡുകളിലേയ്ക്ക് വോട്ടെടുപ്പ് തുടങ്ങി

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്...

Read More >>
ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല - ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ

Feb 4, 2025 09:55 AM

ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല - ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവിലെന്ന് കാണിച്ച് വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക്...

Read More >>
Top Stories