ബറേലി: (truevisionnews.com) വിവാഹ ചടങ്ങിനിടെ എട്ട് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവം കഴിഞ്ഞ് നാല് ദിവസത്തിനു ശേഷം പ്രതിയെ അറ്സ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 47 വയസുകാരനായ നന്ദ്കിഷോർ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കുടുംബത്തോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ഇയാൾ അടുത്തേക്ക് വിളിച്ച് കൊണ്ടു പോയാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചതായി വിശാരത്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാർ പറഞ്ഞു.
പെൺകുട്ടിയും പ്രതിയെ നേരത്തെ പരസ്പരം അറിയില്ലായിരുന്നുവെന്നും, വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കേസ് രജിസ്റ്റർ ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അൻഷിക വർമ്മ പറഞ്ഞു.
Complaint alleging eight year old girl raped wedding ceremony
