താങ്ങാൻ പറ്റാത്ത ചൂടാണ്; വാഹനത്തിനും വേണം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

താങ്ങാൻ പറ്റാത്ത ചൂടാണ്; വാഹനത്തിനും വേണം കരുതൽ, അപകടമൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Apr 28, 2025 08:39 PM | By Susmitha Surendran

കാസർകോട്: (truevisionnews.com) വേനൽമഴ പെയ്തെങ്കിലും ചൂടും അസ്വസ്ഥതയും കുറയുന്നില്ല. മനുഷ്യനും മറ്റ് ജീവികൾക്കുമെന്നപോലെ പകൽ കടുത്ത ചൂടിൽ ഓടുന്ന വാഹനങ്ങൾക്കും വേണം അല്പം കരുതലെന്ന് മോട്ടോർവാഹന വകുപ്പ്. അങ്ങനെ ചെയ്താൽ അപകടമൊഴിവാക്കാം . വാഹനത്തിന്റെ ആയുസ്സും കൂടും.

1 .മർദം കൂടുതൽ വേണ്ട; പാർക്കിങ് തണലിലാക്കാം

2.വാഹനത്തിന്റെ ടയറിലെ വായുമർദം അല്പം കുറയ്ക്കുക.

3. കൂളന്റിന്റെ അളവ് പരിശോധിക്കുക. കുറവാണെങ്കിൽ നിറയ്ക്കുക. കൂളന്റ് ചോരുന്നില്ലെന്ന് ഉറപ്പാക്കുക.

4.വാഹനം തണൽ നോക്കി പാർക്ക് ചെയ്യുക. തണലില്ലെങ്കിൽ മൂടിയിടാൻ പറ്റുമെങ്കിൽ അത് ചെയ്യുക.

5.കരിയിലകളോ തീപിടിക്കാൻ സാധ്യതയുള്ള മറ്റ് സാധനങ്ങളോ ഇല്ലാത്ത സ്ഥലം നോക്കി വേണം പാർക്കിങ്.

6.പാർക്ക് ചെയ്തിട്ട് പോകുമ്പോൾ വിൻഡോ ഗ്ലാസ് അല്പം താഴ്ത്തിവെക്കുക. വായുസഞ്ചാരം ഉറപ്പാക്കാനാണിത്.

7.തിരിച്ചുകയറുമ്പോൾ വിൻഡോ പൂർണമായും താഴ്ത്തി ചൂട് വായു പുറത്തുപോകാൻ അനുവദിക്കുക.

8.എസിയുടെ ഫാൻ കാലിനെ അഭിമുഖീകരിക്കുന്ന രീതിയിൽ ക്രമീകരിച്ച് ഫാൻ പ്രവർത്തിപ്പിക്കുക. അല്പദൂരം കഴിഞ്ഞശേഷം മാത്രം എസി ഓണാക്കുക.

9.തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, സാനിറ്റൈസർ, സ്പ്രേ, ഇന്ധനം തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക.

10.ഇരുചക്ര വാഹനങ്ങളോടിക്കുന്നവർ ജാക്കറ്റ്, ഗ്ലൗസ്, സൺഗ്ലാസ് എന്നിവ ധരിക്കുക.

11. വെള്ളം കുടിക്കുകയും ഇടയ്ക്ക് വിശ്രമിക്കുകയും വേണം. വാഹനത്തിനും വിശ്രമം നൽകുക.

avoid accidents vehicles during hot weather.

Next TV

Related Stories
റെഡ്‍മി 14സി-യുടെ പിൻഗാമി;  പുത്തൻ  ഫീച്ചറുകളുമായി  റെഡ്മി 15സി വിപണിയിലെത്തുന്നു

Jul 20, 2025 04:44 PM

റെഡ്‍മി 14സി-യുടെ പിൻഗാമി; പുത്തൻ ഫീച്ചറുകളുമായി റെഡ്മി 15സി വിപണിയിലെത്തുന്നു

റെഡ്‍മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ആഗോള വിപണികളിൽ ലോഞ്ച്...

Read More >>
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
Top Stories










//Truevisionall