മനുഷ്യ മനസാക്ഷിയെ നടുക്കിയ ക്രൂര കൊലപാതകം; സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊന്ന തുഷാര വധക്കേസിൽ ശിക്ഷാവിധി ഇന്ന്

മനുഷ്യ മനസാക്ഷിയെ നടുക്കിയ ക്രൂര കൊലപാതകം; സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊന്ന തുഷാര വധക്കേസിൽ ശിക്ഷാവിധി ഇന്ന്
Apr 28, 2025 07:01 AM | By Anjali M T

കൊല്ലം:(truevisionnews.com) പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചിരുന്നു. സ്ത്രീധനത്തിൻ്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.

മനുഷ്യ മനസാക്ഷിയെ മുറിവേൽപ്പിച്ച കൊടുംക്രൂരതയ്ക്ക് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ഇന്ന് ശിക്ഷ വിധിക്കുകയാണ്. 2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിൻ്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിൻ്റെയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കി.

കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പു രോഗിയാണെന്ന് പ്രതികൾ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായത്.

kollam pooyappalli murder case thushara death court verdict today

Next TV

Related Stories
ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

Apr 28, 2025 08:51 AM

ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

കൊല്ലത്ത് ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ...

Read More >>
കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്തൽ, പിടികൂടിയത് ഏഴര കിലോ കഞ്ചാവ്

Apr 26, 2025 08:09 PM

കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്തൽ, പിടികൂടിയത് ഏഴര കിലോ കഞ്ചാവ്

ആര്യങ്കാവിൽ കെഎസ്ആർടിസി ബസ്സിൽ കടത്താൻ ശ്രമിച്ച ഏഴര കിലോ കഞ്ചാവ്...

Read More >>
#waste | ലക്ഷക്കണക്കിനു  ജനങ്ങൾക്ക് ശുദ്ധജലം ഇല്ലാതാകുന്ന സ്ഥിതി; റവന്യൂ, പോലീസ് വകുപ്പുകൾ മൗനത്തിൽ

Jul 1, 2024 03:02 PM

#waste | ലക്ഷക്കണക്കിനു ജനങ്ങൾക്ക് ശുദ്ധജലം ഇല്ലാതാകുന്ന സ്ഥിതി; റവന്യൂ, പോലീസ് വകുപ്പുകൾ മൗനത്തിൽ

നെല്ലിക്കുന്നത്ത് മുക്കിനു സമീപം നികത്തിയ സ്ഥലത്ത് കഴിഞ്ഞ ദിവസം അജ്ഞാതർ മാലിന്യം...

Read More >>
#arrest | വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷണം, നമ്പർ മാറ്റി ഒളിപ്പിച്ചു; പ്രതികൾ പിടിയിൽ

Jun 19, 2024 03:19 PM

#arrest | വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷണം, നമ്പർ മാറ്റി ഒളിപ്പിച്ചു; പ്രതികൾ പിടിയിൽ

ഉടമയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം...

Read More >>
#kundara | എംഎൽഎ ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ പാസായി, വേണ്ടെന്ന് പഞ്ചായത്ത്, കുണ്ടറയിൽ രാഷ്ട്രീയ പോര്

Jun 19, 2024 01:27 PM

#kundara | എംഎൽഎ ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ പാസായി, വേണ്ടെന്ന് പഞ്ചായത്ത്, കുണ്ടറയിൽ രാഷ്ട്രീയ പോര്

എന്നാൽ ലൈറ്റുകൾ വേണ്ടെന്ന തീരുമാനത്തിലാണ് നെടുമ്പന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുള്ളത്. നിലവിൽ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കുന്നതിന്...

Read More >>
Top Stories