ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Apr 28, 2025 07:11 PM | By Susmitha Surendran

പത്തനംതിട്ട : (truevisionnews.com) തിരുവല്ല മനക്കച്ചിറയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. തിരുവല്ല – കുമ്പഴ (ടികെ) റോഡിലൂടെ തിരുവല്ല ഭാഗത്തേക്കു വരികയായിരുന്ന ലോറിയാണ് അഗ്നിക്കിരയായത്. സംഭവം നടന്നയുടനെ ഡ്രൈവർ ലോറിയിൽനിന്ന് ഇറങ്ങി ഓടിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു അപകടം. ടോറസ് സഞ്ചരിച്ചിരുന്ന അതേ ദിശയിൽ ഏതാനും വാഹനങ്ങൾക്കു മുന്നിലായി പോയിരുന്ന കാർ പോക്കറ്റ് റോഡിലേക്കു തിരിയാനായി വേഗം കുറച്ചതോടെ പിന്നാലെ പോയിരുന്ന മറ്റ് വാഹനങ്ങളും വേഗം കുറച്ചു. എന്നാൽ ടോറസ് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്ന് തീപടർന്നു തുടങ്ങിയപ്പോൾ തന്നെ മുന്നിൽ ഉണ്ടായിരുന്ന വാഹനങ്ങൾ സുരക്ഷിത അകലത്തിലേക്ക് ഓടിച്ചുമാറ്റി.

ഇതിനു പിന്നാലെയാണ് ടോറസ് പൂർണമായും കത്തിനശിച്ചത്. അപകടത്തെത്തുടർന്നു വലിയ രീതിയിൽ തീയും പുകപടലവും ഉയർന്നതിനാൽ പത്തനംതിട്ട – തിരുവല്ല നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നാഷനൽ ഹൈവേ നിർമാണത്തിന് ആവശ്യമായ സാമഗ്രികളുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. അഗ്നിരക്ഷാ സേന എത്തി തീഅണച്ചിട്ടുണ്ട്.

running Taurus lorry caught fire thiruvalla

Next TV

Related Stories
കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Jul 7, 2025 04:34 PM

കോന്നിയിൽ പാറമടയിൽ വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം, ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് തൊഴിലാളികൾ...

Read More >>
ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

Jul 2, 2025 08:04 AM

ഡോക്ടർക്കൊപ്പം ആശുപത്രിയിൽ വളർത്തു നായയും, സമൂഹമാധ്യമത്തിൽ വ്യാപക വിമർശനം

വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക...

Read More >>
ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

Jul 1, 2025 07:26 PM

ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിച്ചു, പിന്നാലെ ലൈംഗിക അതിക്രമം; ഗണിത അധ്യാപകൻ അറസ്റ്റിൽ

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകൻ...

Read More >>
Top Stories

//Truevisionall