തിരുവനന്തപുരം:(truevisionnews.com) വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്.

തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ വനിത ഡോക്ടർ പരാതി നൽകിയിരിക്കുന്നത്.
woman doctor sexually assaulted police officer arrested thambanoor
