വിതരണം മുടക്കില്ല; വിവാഹ ദിനത്തിലും പൊതിച്ചോർ വിതരണം ചെയ്ത് മാതൃകയായി നവദമ്പതികൾ

വിതരണം മുടക്കില്ല;  വിവാഹ ദിനത്തിലും പൊതിച്ചോർ വിതരണം  ചെയ്ത്  മാതൃകയായി  നവദമ്പതികൾ
Apr 28, 2025 07:38 PM | By Susmitha Surendran

കൊല്ലം: (truevisionnews.com) വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് ആശുപത്രികളിലെത്തിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതാണ് ഡിവൈഎഫ്ഐയുടെ 'ഹൃദയസ്പർശം' പദ്ധതി. വിവാഹ ദിനത്തിലും പൊതിച്ചോർ വിതരണത്തിന് മുടക്കം വരുത്താതെ മാതൃകയായിരിക്കുകയാണ് ഡിവൈഎഫ്ഐ കുന്നിക്കോട് മേഖല വൈസ് പ്രസിഡന്‍റ് നാസിഫ് ഹുസൈനും വധു അജ്മി ഹുസൈനും. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പൊതിച്ചോർ വിതരണം ചെയ്തത്.

നാസിഫിന്‍റെയും അജ്മിയുടെയും വിവാഹ ദിനമായ ഞായറാഴ്ച കുന്നിക്കോട് മേഖലാ കമ്മിറ്റിക്കായിരുന്നു ഭക്ഷണ വിതരണ ചുമതല. വിവാഹ പന്തലിൽ നവദമ്പതികൾ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് വിതരണം ചെയ്യാനുള്ള ഭക്ഷണപ്പൊതികൾ കൈമാറി.

സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റി സെക്രട്ടറി എസ് മുഹമ്മദ് അസ്ലം മാതൃകാപരമായ പ്രവർത്തനം നടത്തിയ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഭക്ഷണ പൊതി വിതരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

Newlyweds example distributing pothichor wedding day

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories

//Truevisionall