കാസര്‍ഗോഡ് : ( www.truevisionnews.com ) മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. ബാക്രബയല്‍ സ്വദേശി സവാദിനാണ് വെടിയേറ്റത്. ബൈക്കില്‍ സഞ്ചരിക്കവേ കുറ്റിക്കാട്ടില്‍ നിന്ന് വെളിച്ചം കണ്ട് ബൈക്ക് നിര്‍ത്തവേയാണ് വെടിയേറ്റത്.

അക്രമി ഓടിരക്ഷപ്പെട്ടു. വെടിവെച്ചയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സവാദിന്റെ കാലിനാണ് പരിക്കേറ്റത്. പിന്നാലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
young man shot kasaragod police start investigation
