കോഴിക്കോട് യുവാവിനെ മർദ്ദിച്ചുകാെലപ്പെടുത്തിയ സംഭവം; 18 പേർക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ മർദ്ദിച്ചുകാെലപ്പെടുത്തിയ സംഭവം; 18 പേർക്കെതിരെ കേസ്
Apr 27, 2025 10:27 AM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പാലക്കോട്ടുവയലില്‍ യുവാവിനെ മർദ്ദിച്ചുകാെലപ്പെടുത്തിയ കേസിൽ 18 പേർക്കെതിരെ കേസെടുത്തു. വിജയ്, അജയ്, മനോജ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കൊല്ലണമെന്ന ഉദ്ദേശത്തോടെ മർദ്ദിച്ചുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി​കളായ വിജയ്, അജയ്, മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലപ്പെട്ട സൂരജിന്റെ സുഹൃത്തുക്കളായ വിജയ്, അജയ് എന്നിവർ കോളേജിൽ ഉണ്ടായ തർക്കത്തിൽ സൂരജ് ഇടപെട്ടിരുന്നു. എന്നാൽ എന്തിന് കൊലപാതകം നടത്തി എന്നുള്ളതിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

സൂരജിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.




kozhikode sooraj murder case fir registered against people

Next TV

Related Stories
കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

May 24, 2025 12:29 PM

കുതിരയോടും കാമം...! കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ...

Read More >>
Top Stories