കോട്ടയം : (truevisionnews.com) പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി ജെ ബേബി ആണ് മരിച്ചത്. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ ഫിലിപ്പോസ് ആണ് കുത്തിയത്. രണ്ട് പേരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.

ഇന്ന് രാവിലെ ഇതിനെ ചൊല്ലി വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് ബേബിക്ക് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് അന്വേഷിക്കുകയാണ്.
Dispute financial transactions One stabbed death Kottayam searching for suspect
