വേദനയിൽ ജ്വലിക്കുന്ന സ്‌കൂൾ മുറ്റം; മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ

വേദനയിൽ ജ്വലിക്കുന്ന സ്‌കൂൾ മുറ്റം; മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ
Jul 19, 2025 01:31 PM | By Anjali M T

കൊല്ലം: (truevisionnews.com) കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടി ആയിരങ്ങൾ. വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച വേദനാജനകം. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം കുറച്ച് സമയത്തിനുള്ളിൽ വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരം നടക്കും. വിദേശത്തായിരുന്ന അമ്മ സുജ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി. സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. തറയിൽ നിന്ന് ലൈനിലേക്കും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ മാനേജരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായാണ് ഉത്തരവിൽ പറയുന്നത്. സീനിയർ അധ്യാപിക മോളിക്ക് പ്രധാനാധ്യാപികയുടെ പകരം ചുമതല നൽകി.

കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് മുഖേന കുടുംബത്തിന് മികച്ച വീട് നിർമ്മിച്ചു നൽകും. ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയിൽ മൂന്ന് ലക്ഷം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Thousands gather to catch a last glimpse of Mithun in school

Next TV

Related Stories
'മദ്രസയും സ്‌പെഷ്യൽ ക്ലാസുകളും നാളെയില്ല ...' ; ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍

Jul 19, 2025 06:06 PM

'മദ്രസയും സ്‌പെഷ്യൽ ക്ലാസുകളും നാളെയില്ല ...' ; ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട് കളക്ടര്‍

ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കാസര്‍കോട്...

Read More >>
മരിച്ചത് കുറ്റ്യാടി സ്വദേശി; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ് അപകടം; യുവാവിന്റെ മരണം പിൻചക്രം തലയിലൂടെ കയറി

Jul 19, 2025 05:45 PM

മരിച്ചത് കുറ്റ്യാടി സ്വദേശി; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ് അപകടം; യുവാവിന്റെ മരണം പിൻചക്രം തലയിലൂടെ കയറി

മരിച്ചത് കുറ്റ്യാടി സ്വദേശി; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസ് അപകടം; യുവാവിന്റെ മരണം പിൻചക്രം തലയിലൂടെ...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ്  സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Jul 19, 2025 04:50 PM

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

Jul 19, 2025 04:50 PM

മിഥുൻ ഇനി കണ്ണീരോർമ്മ; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; നൊമ്പരക്കടലിലാഴ്ത്തി മിഥുന് വിട നല്‍കി നാട്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി....

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

Jul 19, 2025 04:23 PM

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും...

Read More >>
സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

Jul 19, 2025 04:15 PM

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി അറസ്റ്റിൽ

സീമയുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്ന് കോഴിക്കോട് സ്വദേശി, വെളിപ്പെടുത്തലിൽ കണ്ടെത്തിയത് ലഹരി ഇടപാട്; യുവതി...

Read More >>
Top Stories

//Truevisionall