ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ

ലൈംഗിക തൊഴിലിന് ഇറങ്ങാൻ പങ്കാളി, വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ
Jul 19, 2025 11:04 AM | By Athira V

അമരാവതി: ( www.truevisionnews.com) ലൈംഗിക തൊഴിലിലേക്ക് ഇറങ്ങണമെന്ന ആവശ്യം നിരസിച്ചതോടെ 22കാരിയായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. പുഷ്പ എന്ന യുവതിയെ ഷെയ്ക് ഷമ്മ എന്ന 22കാരനാണ് കൊലപ്പെടുത്തിയത്. ആന്ധ്ര പ്രദേശിലെ അംബേദ്കർ കൊനസീമ ജില്ലയിലാണ് സംഭവം.

ബിസവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുഷ്പ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി ഷമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇരുവരും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷമ്മ അടുത്തിടെ സംശയിക്കാൻ തുടങ്ങിയെന്ന് പൊലീസ് പറയുന്നു. മാത്രമല്ല ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചു. മദ്യപിച്ച് പുഷ്പയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടായി. ലൈംഗിക തൊഴിലിലേക്ക് ഇറങ്ങില്ലെന്ന് പുഷ്പ തറപ്പിച്ച് പറഞ്ഞതോടെ ഷമ്മ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെഞ്ചിന്റെ ഇടതു വശത്തും കാലിലും കുത്തി. പുഷ്പയുടെ അമ്മ ഗംഗയെയും ഇടപെടാൻ ശ്രമിച്ച സഹോദരനെയും ഷമ്മ ആക്രമിച്ചു. ഇരുവർക്കും പരിക്കേറ്റു. അമിത രക്തസ്രാവം മൂലം പുഷ്പ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രജോളു സർക്കിൾ ഇൻസ്പെക്ടർ നരേഷ് കുമാർ പറഞ്ഞു. നിലവിൽ ഒഴിവിലുള്ള പ്രതിയെ കണ്ടെത്താൻ രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം തുടങ്ങി.

man murders live in partner refusing prostitution andhrapradesh

Next TV

Related Stories
കൊടും ക്രൂരത...; കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവെ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം

Jul 19, 2025 07:44 PM

കൊടും ക്രൂരത...; കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവെ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം

കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവെ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ...

Read More >>
മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന് ആരോപണം, ഫോണ്‍ സംഭാഷണം പുറത്ത്

Jul 19, 2025 05:15 PM

മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന് ആരോപണം, ഫോണ്‍ സംഭാഷണം പുറത്ത്

മധുവിധുയാത്രയ്ക്കിടെയുള്ള കൊലപാതകം; സോനത്തിന്റെ കുടുംബത്തിനും പങ്കെന്ന്...

Read More >>
കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്

Jul 19, 2025 03:35 PM

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസ്

കണ്ണൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു, 10 പേർക്കെതിരെ പോക്സോ...

Read More >>
രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

Jul 19, 2025 03:01 PM

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ...

Read More >>
ചില്ലറക്കാരി ഒന്നും അല്ലാ....! ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ അറസ്റ്റിൽ

Jul 19, 2025 01:27 PM

ചില്ലറക്കാരി ഒന്നും അല്ലാ....! ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ അറസ്റ്റിൽ

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി മുംബൈയിൽ...

Read More >>
പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

Jul 19, 2025 11:36 AM

പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റം; യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്

മുംബൈയില്‍ വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തി...

Read More >>
Top Stories

//Truevisionall