തൃശൂര്‍: (truevisionnews.com)തൃശൂരിൽ ജീവനെടുത്ത് വീണ്ടും റോഡിലെ കുഴി.റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച് സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു .ബസിനിടയിൽപ്പെട്ട് തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ.
ബൈക്ക് വെട്ടിച്ചപ്പോൾ ബസിടിച്ചു കയറിയാണ് മരിച്ചത് . അമിതവേഗതയിലായിരുന്നു ബസ് എന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടത്തിനുകാരണമെന്ന് നാട്ടുകാര്‍ പ്രതിഷേധിച്ച് റോഡ് തടഞ്ഞു . കൗണ്‍സിലര്‍ മെഫി ഡെന്‍സന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.കഴിഞ്ഞ മാസം മുമ്പ് അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പുങ്കുന്നം സ്വദേശി വിഷ്ണുദത്താണ് മരിച്ചത്.
.gif)

ആബേൽ ചാക്കോ പുഴക്കൽ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു. മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് മുന്നോട്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത് .തൃശൂരിലെ എംജി റോഡിലാണ് ഇന്നത്തെ അപകടവും ഉണ്ടായത്. റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞിട്ടും കോര്‍പ്പറേഷൻ മേയറടക്കമുള്ളവര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി മണ്ഡലം പ്രസിഡന്‍റ് രഘുനാഥിന്‍റെ നേതൃത്വത്തിലാണ് ബിജെപി പ്രതിഷേധം. പ്രതിപക്ഷ നേതാവ് രാജൻ പല്ലന്‍റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.അപകടമുണ്ടാക്കിയ സ്വകാര്യ ബസും തടഞ്ഞിട്ടു.
ഇതേ തുടര്‍ന്ന് പുഴക്കൽ അയ്യന്തോള്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയും റോഡ് ഉപരോധിച്ചു . എംജി റോഡിൽ ബൈക്ക് യാത്രക്കാരനായ യുവാവിന്‍റെ മരണം ഉണ്ടായിട്ടും റോഡിലെ കുഴികൾ മൂടാൻ മേയർ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. രണ്ടാമത്തെ മരണത്തിനും മേയർ ഉത്തരവാദിയാണെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.പൊതുമരാമത്തിന് കീഴിലുള്ള റോഡാണിത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെതുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
.
A young man died after being hit by a private bus while riding his bike to avoid falling into a pothole on the Thrissur road
