സർക്കാർ സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; 200 കുട്ടികൾ ആശുപത്രിയിൽ

സർക്കാർ സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; 200 കുട്ടികൾ ആശുപത്രിയിൽ
Apr 26, 2025 08:04 PM | By VIPIN P V

പട്ന: ( www.truevisionnews.com ) ബിഹാർ പട്നയിലെ സർക്കാർ സ്കൂളിൽ പാമ്പുവീണ ഉച്ചഭക്ഷണം നൽകിയതിനെ തുടർന്ന് ആരോഗ്യനില വഷളായ 200 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ന ജില്ലയിലെ മൊകാമ സർക്കാർ സ്കൂളിൽ അരിയും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു തയാറാക്കിയിരുന്നത്.

ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത നിലയിൽ പാമ്പിനെ കിട്ടിയത്. ഒരു ഡസനോളം കുട്ടികൾ ഇത് കാണുകയും ഭക്ഷണം നൽകരുതെന്ന് പറയുകയും ചെയ്തിരുന്നുവെങ്കിലും സ്കൂൾ അധികൃതർ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു.

ഭക്ഷണം കഴിച്ച 500 കുട്ടികളിൽ 50 ഓളം പേരുടെ ആരോഗ്യ സ്ഥിതി ഉടൻ മോശമായി. ജനം തടിച്ചുകൂടിയതോടെ പൊലീസ് വന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ച​ത്. പിന്നാലെ 150 കുട്ടികൾ കൂടി രോഗലക്ഷണം പ്രകടിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും അപകട നില തരണം ചെയ്തെന്നും ഡോക്ടർ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോ​ടെ രക്ഷിതാക്കളും നാട്ടുകാരും ഒരു മണിക്കൂർ റോഡ് ഉപരോധിച്ചു. തുടർന്ന് അധികൃതരെത്തി നടപടി ഉറപ്പുനൽകിയ ശേഷമാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം അന്വേഷിക്കുകയാണെന്ന് ബി.ഡി.ഒ പറഞ്ഞു.

Deadsnakefound governmentschoollunch children hospitalized

Next TV

Related Stories
കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

Jul 28, 2025 10:19 AM

കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ്...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jul 28, 2025 08:46 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കന്യാസ്ത്രീകളുടെ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള...

Read More >>
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

Jul 28, 2025 07:03 AM

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും സംബന്ധിച്ച വിശദമായ ചര്‍ച്ച ഇന്ന് പാര്‍ലമെന്റില്‍ നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ചയാരംഭിക്കുക....

Read More >>
തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 27, 2025 08:36 AM

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

കുളച്ചൽ തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി...

Read More >>
Top Stories

//Truevisionall