അപൂർവ്വങ്ങളിൽ അപൂർവ്വം; ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ യുവാവിന് ഇരട്ട വധശിക്ഷ

അപൂർവ്വങ്ങളിൽ അപൂർവ്വം; ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ യുവാവിന് ഇരട്ട വധശിക്ഷ
Apr 26, 2025 07:39 PM | By VIPIN P V

ആനന്ദ്: ( www.truevisionnews.com ) ഏഴു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് ഗുജറാത്തിലെ ആനന്ദിലെ ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. 2019 ഒക്ടോബറിലായിരുന്നു സംഭവം. അർജുൻ കോഹിൽ എന്ന യുവാവിനാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിലയിരുത്തി പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട വധശിക്ഷ വിധിച്ചത്.

ഇരട്ട വധശിക്ഷയ്ക്കു പുറമെ, ഈ രണ്ട് കേസുകളിലായി ഇരട്ട ജീവപര്യന്തവും ഇയാൾക്ക് ചുമത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രതിക്ക് 24 വയസായിരുന്നു. ബാലികയെ കൊന്നതിന് 302-ാം വകുപ്പ് പ്രകാരവും പോക്‌സോ ചട്ടത്തിലെ ആറാം വകുപ്പും ചുമത്തിയാണ് ഇയാൾക്ക് ഇരട്ടക്കൊല വിധിച്ചത്.

ഹെെക്കോടതി വധശിക്ഷ അംഗീകരിച്ചില്ലെങ്കിൽ രണ്ട് കേസുകളിലായി 50,000 രൂപ വീതം പിഴ നൽകണമെന്നും വിധിച്ചിട്ടുണ്ട്. 2019 ഒക്ടോബർ 28-ന് പെൺകുട്ടിയ കാണാതാവുന്നത്. പിന്നീട് രാത്രിയോടെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു.

ക്ഷേത്രോത്സവം നടക്കുന്നതിനിടയിൽ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയതെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നു. ചരിത്രപരമായ വിധിയാണെന്നാണ് ഗുജറാത്ത് സർക്കാർ ആനന്ദ് കോടതിയുടെ വിധിയെ വിശേഷിപ്പിച്ചത്.

Rarest Youngman doubledeathsentence raping sevenyearoldgirl

Next TV

Related Stories
മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച മകൻ അറസ്റ്റിൽ

Apr 26, 2025 06:11 AM

മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച മകൻ അറസ്റ്റിൽ

നേരത്തെ ചില മാനസിക അസ്വസ്ഥതകൾ കാണിച്ച മുഹ്സിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ശ്രമം...

Read More >>
സഹോദരിയോട് ലൈംഗികാതിക്രമം; സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്

Apr 25, 2025 08:14 PM

സഹോദരിയോട് ലൈംഗികാതിക്രമം; സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്

അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കിട്ടിയത്. ചോദ്യം ചെയ്യലിൽ വെങ്കട്ട് കുറ്റമേറ്റ്...

Read More >>
ക്രൂരമായി പീഡിപ്പിച്ച ശേഷം ശരീരഭാഗം കടിച്ചുകീറി, അരിവാളുകൊണ്ട് വെട്ടി, പിന്നാലെ ജീവനൊടുക്കി യുവാവ്

Apr 25, 2025 05:17 PM

ക്രൂരമായി പീഡിപ്പിച്ച ശേഷം ശരീരഭാഗം കടിച്ചുകീറി, അരിവാളുകൊണ്ട് വെട്ടി, പിന്നാലെ ജീവനൊടുക്കി യുവാവ്

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക...

Read More >>
അമ്മയുമായി വഴക്ക് പതിവ്, സഹികെട്ട് അരുംകൊല; അച്ഛനെ കോടാലി കൊണ്ട് ആക്രമിച്ച് കൊന്ന് 15കാരി

Apr 25, 2025 03:10 PM

അമ്മയുമായി വഴക്ക് പതിവ്, സഹികെട്ട് അരുംകൊല; അച്ഛനെ കോടാലി കൊണ്ട് ആക്രമിച്ച് കൊന്ന് 15കാരി

പെൺകുട്ടിയെ അറസ്റ്റ് ചെയ്തതായി ജാഷ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ശശിമോഹൻ സിങ്...

Read More >>
മദ്യലഹരിയിൽ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠൻ അറസ്റ്റിൽ

Apr 24, 2025 11:17 AM

മദ്യലഹരിയിൽ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തിയ ജ്യേഷ്ഠൻ അറസ്റ്റിൽ

ഇയാളുടെ മുഖത്തും കഴുത്തിലും പരിക്കുണ്ട്. അനിയനെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ...

Read More >>
Top Stories