മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി

 മരണകാരണം ആന്തരിക രക്തസ്രാവം; കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Jun 19, 2025 02:00 PM | By Susmitha Surendran

പാലക്കാട് : (truevisionnews.com)  പുതുപ്പരിയാരത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരൻ്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. കാട്ടാന ആക്രമണത്തിൽ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി.

ഇന്ന് പുലർച്ചെ 3.30 ന് മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുമാരൻ മരിച്ചു.  കുമാരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രനും വിഷയത്തിൽ ഇടപെടുകയായിരുന്നു.


postmortem Kumaran who killed wild elephant attack puthu Pariyaram completed.

Next TV

Related Stories
കാക്കയത്തേക്ക് ജലം തുറന്നു വിട്ടു, ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു, റെഡ് അലേര്‍ട്ട്

Jun 19, 2025 06:29 PM

കാക്കയത്തേക്ക് ജലം തുറന്നു വിട്ടു, ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു, റെഡ് അലേര്‍ട്ട്

ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ 767.00 മീറ്ററില്‍...

Read More >>
കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്ക്

Jun 19, 2025 06:17 PM

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്ക്

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന്...

Read More >>
വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട്  ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

Jun 19, 2025 04:24 PM

വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ...

Read More >>
കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Jun 19, 2025 04:07 PM

കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ പതിനാലുകാരൻ മുങ്ങി...

Read More >>
Top Stories