നരഭോജിയെ നാട്ടുകാർ കൊന്നു; എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

നരഭോജിയെ നാട്ടുകാർ കൊന്നു; എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു
Jun 18, 2025 04:17 PM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com) പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി.തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.

പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Minor girl raped and murdered Bankura district

Next TV

Related Stories
മിടുമിടുക്കികൾ; കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക്

Jul 16, 2025 11:07 AM

മിടുമിടുക്കികൾ; കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക്

കാമവെറിയനെ പൂട്ടാൻ സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ നാദാപുരം പൊലീസ്...

Read More >>
ഹൃദയം മുറിഞ്ഞു....! ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

Jul 16, 2025 10:50 AM

ഹൃദയം മുറിഞ്ഞു....! ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

ഓടുന്ന ബസില്‍ ജനിച്ച ആണ്‍കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ്...

Read More >>
പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Jul 16, 2025 10:18 AM

പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

കൊച്ചിയിൽ പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ...

Read More >>
മുഹമ്മദാലിയുടെ കൂടരഞ്ഞി ‘കൊലപാതകം വെളിപ്പെടുത്തൽ’: മരിച്ചത് വെള്ളം കുടിച്ചെന്ന് അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞില്ല

Jul 16, 2025 08:45 AM

മുഹമ്മദാലിയുടെ കൂടരഞ്ഞി ‘കൊലപാതകം വെളിപ്പെടുത്തൽ’: മരിച്ചത് വെള്ളം കുടിച്ചെന്ന് അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞില്ല

വേങ്ങര സ്വദേശി മുഹമ്മദാലി എന്ന ആന്റണി, കൂടരഞ്ഞിയിൽ ‘കൊലപ്പെടുത്തി’യെന്ന് പറയുന്ന ആൾ വെള്ളം കുടിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം...

Read More >>
സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

Jul 15, 2025 11:16 PM

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ്...

Read More >>
ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

Jul 15, 2025 07:29 PM

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ മൃതദേഹം കടത്തിയ കാർ...

Read More >>
Top Stories

Entertainment News

//Truevisionall