നിങ്ങളും ഒന്ന് സൂക്ഷിച്ചോ...; കണ്ണൂരിൽ വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

നിങ്ങളും ഒന്ന് സൂക്ഷിച്ചോ...; കണ്ണൂരിൽ  വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി
Jun 19, 2025 12:30 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) കണ്ണൂർ ചക്കരക്കലിൽ വീടിനുളളിലെ അലമാരയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി . അശോകൻ പീടികക്ക് സമീപത്തെ നാസറിൻ്റെ വീട്ടിനുള്ളിലെ അലമാരയിലാണ് മൂർഖൻ പാമ്പ് കയറിയത്.

അലമാരയിൽ നിന്നും പതിവില്ലാത്ത അനക്കം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പാമ്പിൻ്റെ ശീൽക്കാരം കേൾക്കുകയായിരുന്നു. ഉടൻ അലമാര പൂട്ടി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സർപ്പവളണ്ടിയറും, മാർക്ക് പ്രവർത്തകനുമായ സന്ദീപ് ചക്കരക്കൽ സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയപ്പോഴാണ് മൂർഖനാണെന്നറിയുന്നത്.

മഴക്കാലമാണെന്നും, പാമ്പുകൾ എവിടെ വേണമെങ്കിലും കയറികൂടാമെന്നും, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും സന്ദീപ് ചക്കരക്കൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി. മൂർഖനെ പിന്നീട് ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു

Cobra snake found cupboard inside house Kannur

Next TV

Related Stories
കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്ക്

Jun 19, 2025 06:17 PM

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്ക്

കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന്...

Read More >>
വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട്  ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

Jun 19, 2025 04:24 PM

വഴിയിൽ തടഞ്ഞുനിർത്തി സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ...

Read More >>
കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

Jun 19, 2025 04:07 PM

കോഴിക്കോട് വടകരയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ പതിനാലുകാരൻ മുങ്ങി...

Read More >>
Top Stories