പനിയും ചുമയും വിട്ടുമാറുന്നില്ല, യുവാവിന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയത് മൂർച്ചയുള്ള കത്തിയുടെ കഷ്ണം

പനിയും ചുമയും വിട്ടുമാറുന്നില്ല, യുവാവിന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയത്  മൂർച്ചയുള്ള കത്തിയുടെ കഷ്ണം
Apr 26, 2025 01:32 PM | By Susmitha Surendran

(truevisionnews.com) രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് എട്ട് സെന്റീമീറ്റർ നീളമുള്ള ഒരു കത്തിയുടെ പൊട്ടിയ കഷണം നീക്കം ചെയ്തു. ഒഡീഷയിലെ ബെർഹാംപൂരിലുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

24 -കാരനായ സന്തോഷ് ദാസ് എന്ന യുവാവാണ് അടുത്തിടെ എംകെസിജി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ തൊറാക്കോട്ടമി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിൽ ഡോക്ടർമാർ സന്തോഷിന്റെ ശ്വാസകോശത്തിൽ നിന്നും കത്തി നീക്കം ചെയ്യുകയായിരുന്നു. അതിന് 2.5 സെന്റീമീറ്റർ വീതിയും 3 മില്ലീമീറ്റർ കനവുമുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

പിടിഐ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ഏകദേശം മൂന്ന് വർഷത്തോളമായി ഇയാളുടെ ശ്വാസകോശത്തിൽ ഈ കത്തിയുടെ കഷ്ണമുണ്ടത്രെ. ബെം​ഗളൂരുവിൽ വച്ച് അജ്ഞാതനായ ഒരാളുടെ കുത്തേറ്റതിന് പിന്നാലെയാണ് സന്തോഷിന്റെ ശരീരത്തിൽ ഈ കത്തിയുടെ കഷ്ണം കയറിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ശസ്ത്രക്രിയ നന്നായി നടന്നു എന്നും സന്തോഷിന് പ്രശ്നങ്ങളൊന്നുമില്ല ഐസിയുവിൽ വിശ്രമത്തിലാണ് എന്നുമാണ് ഡോക്ടർമാർ പറയുന്നത്.

മൂന്ന് വർഷം മുമ്പ് താൻ ബെം​ഗളൂരുവിൽ തൊഴിലെടുത്ത് വരികയായിരുന്നു. ആ സമയത്താണ് ഒരാൾ തന്റെ കഴുത്തിന് കുത്തിയത്. അന്ന് അവിടെയുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് വർഷത്തേക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് ചുമയും പനിയുമൊക്കെ തുടരെ വന്നു. ട്യൂബർകുലോസിസ് ആണെന്ന് കരുതി അതിന് കുറേ ചികിത്സ ചെയ്തു. ഒടുവിൽ ആരോ​ഗ്യം മോശമായപ്പോഴാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.

എക്സ് റേയിലാണ് ശ്വാസകോശത്തിൽ കത്തിയുടെ കഷ്ണം കണ്ടെത്തിയത്. സിടി സ്കാനിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തു. സിടിവിഎസിലെയും അനസ്തേഷ്യ വിഭാഗങ്ങളിലെയുമായി എട്ട് ഡോക്ടർമാർ, നഴ്സിംഗ് ഓഫീസർമാർ, പാരാ മെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയതും കത്തി വിജയകരമായി നീക്കം ചെയ്തതും എന്നാണ് ഡോക്ടർ സാഹു വാർത്താ ഏജൻസിയോട് പറഞ്ഞത്.

എന്നാലും, ഇത്രയും മൂർച്ചയുള്ള ഒരു വസ്തുവായിരുന്നിട്ടും അത് യുവാവിന്റെ അവയവങ്ങൾക്ക് പോറലേൽപ്പിച്ചില്ല എന്നത് തങ്ങളെ അമ്പരപ്പിച്ചു എന്നും ഡോക്ടർ പറയുന്നു.


#sharp #knife #fragment #found #youngman's #lung.

Next TV

Related Stories
കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

Jul 28, 2025 10:19 AM

കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ്...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jul 28, 2025 08:46 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കന്യാസ്ത്രീകളുടെ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള...

Read More >>
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

Jul 28, 2025 07:03 AM

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍; പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും സംബന്ധിച്ച വിശദമായ ചര്‍ച്ച ഇന്ന് പാര്‍ലമെന്റില്‍ നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ചയാരംഭിക്കുക....

Read More >>
തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 27, 2025 08:36 AM

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

കുളച്ചൽ തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി...

Read More >>
Top Stories










//Truevisionall