വട്ടിയൂർക്കാവ് (തിരുവനന്തപുരം): ( www.truevisionnews.com ) നിർധന കുടുംബത്തിലെ യുവതിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്‌ദാനം നൽകി കടന്നു പിടിച്ചയാളെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് മഞ്ചാടിമൂട് കാവല്ലൂർ റോഡിൽ കണ്ണൻകര വീട്ടിൽ മുരുകനാണ് (52) അറസ്‌റ്റിലായത്.

ആർഎസ്എസ് പ്രവർത്തകനായ ഇയാൾ കാവല്ലൂർ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്ര ഭാരവാഹിയാണ്. അമ്പലത്തിൽ ദർശനത്തിനെത്തിയിരുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി വട്ടപ്പാറ കൊണ്ട് പോയി. കാറിൽ വെച്ച് ഇയാൾ യുവതിയെ കയറി പിടിക്കുകയായിരുന്നു. ബഹളം വെച്ച യുവതി തനിക്ക് ജോലി വേണ്ടെന്നും വീട്ടിൽ കൊണ്ടാക്കണമെന്നും പറഞ്ഞപ്പോൾ തിരികെ വീടിന് സമീപം കൊണ്ടാക്കി കടന്നു കളഞ്ഞു.
വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു.
#RSS #man #arrested #attempting #rape #woman #promising #centralgovernment #job
