കോഴിക്കോട്: ( www.truevisionnews.com ) ട്രാൻസ്ജെൻഡറിനെ മർദിച്ച് സ്കൂട്ടർ കവർന്ന സംഭവത്തിൽ 4 പേർ പൊലീസ് പിടിയിൽ. കുന്ദമംഗലം നൊച്ചിപ്പൊയിൽ ആനിക്കാട്ടുമ്മൽ മുഹമ്മദ് റബീൻ (23), കൊടുവള്ളി മുക്കാംചാലിൽ നിസാമുദ്ദീൻ (27) പതിമംഗലം പാലുമണ്ണിൽ അബ്ദുൽ ജബ്ബാർ (23), മുട്ടാഞ്ചേരി പരനിലം വീട്ടിൽ മുഹമ്മദ് റാഫി (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പ്രതികളിലൊരാളായ ജബ്ബാർ, ട്രാൻസ്ജെൻഡറോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവെ കുന്നമംഗലത്ത് സ്കൂട്ടർ നിർത്തിയ ശേഷം ട്രാൻസ്ജെൻഡറുടെ കയ്യിൽനിന്നും താക്കോൽ പിടിച്ചു വാങ്ങി.
തുടർന്ന് പ്രതിയുടെ സുഹൃത്തുക്കൾക്ക് താക്കോൽ കൈമാറി സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു. ഇതു ചെറുക്കുന്നതിനിടെയാണ് ട്രാൻസ്ജെൻഡറെ മർദിച്ചത്. തുടർന്ന് ട്രാൻസ്ജെൻഡർ കുന്നമംഗലം പൊലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
ഒന്നാം പ്രതിയായ ജബ്ബാറിനു വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
#Transgender #man #beaten #snatching #scooter #keys #Kozhikode #Four #youths #arrested
