അമ്മ ജോലിക്ക് പോയ സമയത്ത് മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും പിഴയും

അമ്മ ജോലിക്ക് പോയ സമയത്ത് മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും പിഴയും
Apr 25, 2025 06:56 PM | By Jain Rosviya

ചേർത്തല: (truevisionnews.com) ആലപ്പുഴയിൽ നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയുംചേർത്തലയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന സിറാജ്, (മാമു -39) നെയാണ് 'ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ശിക്ഷിച്ചത്.

അമ്മ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് വന്നശേഷമാണ് പ്രതി മകളെ ഉപദ്രവിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 5 ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂച്ചാക്കൽ ഇൻസ്പെക്ടർ ആയിരുന്ന എം. അജയമോഹനാണ് കുറ്റപത്രം സമർപ്പിച്ചത്. വിചരാണക്കൊടുവിൽ കോടതി പ്രതിക്ക് എട്ട് വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

പിഴ അടക്കാത്ത പക്ഷം ഒൻപത് മാസം തടവ് കൂടി കൂടുതലായി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 24 സാക്ഷികളെയും 24 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ ഹാജരായി.

#Father #prison #fine #sexually #assaulting #daughter

Next TV

Related Stories
ബൈക്ക് മോഷണക്കേസ്;  ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

Apr 25, 2025 10:47 PM

ബൈക്ക് മോഷണക്കേസ്; ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു...

Read More >>
കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

Apr 25, 2025 10:47 PM

കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

പൂളാടിക്കുനനിന് സമീപത്തുള്ള ജാനകി ഹോട്ടലിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ റുഫൈല്‍ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലായിരുന്നു പൊലീസിന്റെ...

Read More >>
കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

Apr 25, 2025 09:56 PM

കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ്...

Read More >>
ട്രേഡിങ് ആപ്പിന്റെ മറവില്‍ തട്ടിയെടുത്ത് 3.25 കോടി രൂപ; യുവാക്കള്‍ അറസ്റ്റില്‍

Apr 25, 2025 09:47 PM

ട്രേഡിങ് ആപ്പിന്റെ മറവില്‍ തട്ടിയെടുത്ത് 3.25 കോടി രൂപ; യുവാക്കള്‍ അറസ്റ്റില്‍

പരാതിക്കാരനില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക്...

Read More >>
'സംഘർഷം ഒഴിവാക്കാൻ'; കല്യാണ വീടുകളിൽ ഡിജെവേണ്ട; നാദാപുരത്ത് കർശന നിയന്ത്രണവുമായി - ഡി.വൈ.എസ്.പി

Apr 25, 2025 09:32 PM

'സംഘർഷം ഒഴിവാക്കാൻ'; കല്യാണ വീടുകളിൽ ഡിജെവേണ്ട; നാദാപുരത്ത് കർശന നിയന്ത്രണവുമായി - ഡി.വൈ.എസ്.പി

പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ...

Read More >>
Top Stories