മുംബൈ: (truevisionnews.com) ഏഴ് മാസം പ്രായമുള്ള കുഞ്ഞ് അപ്പാട്ട്മെന്റ് കെട്ടിടത്തിന്റെ 21-ാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചു. മുംബൈയിലെ വിറാർ വെസ്റ്റിൽ ബുധനാഴ്ചയായിരുന്നു സംഭവം. കുഞ്ഞിനെ കൈയിൽ എടുത്തിരിക്കുകയായിരുന്ന അമ്മ ഫ്ലാറ്റിന്റെ ജനൽ അടയ്ക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ താഴേക്ക് വീണുപോവുകയായിരുന്നു.

വിറാർ വെസ്റ്റ് ജോയ് വിൽ റെസിഡൻഷ്യൽ കോംപ്ലക്സിലെ പിനാക്കിൾ ബിൽഡിങിൽ താമസിക്കുന്ന വിക്കി - പൂജ ദമ്പതികളുടെ മകൻ ദൃഷ്യന്ത് ആണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം വിശദമായ അന്വേഷണം നടത്തി. ഉച്ചയ്ക്ക് ശേഷം മൂന്ന് 3.10നാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചു.
കിടപ്പുമുറിയിലെ എ.സി ഓൺ ചെയ്ത ശേഷം പൂജ ജനലുകൾ അടയ്ക്കുകയായിരുന്നു. നിലത്ത് നിന്ന് മൂന്ന് അടിയോളം മാത്രം ഉയരത്തിലുള്ള ജനലിന് ഗ്രില്ല് ഉണ്ടായിരുന്നില്ല. അഞ്ച് മീറ്റർ ഉയരമുള്ള പൂജ, കുഞ്ഞിനെ എടുത്തുകൊണ്ട് ജനലിന്റെ ഗ്ലാസ് ഡോർ അടയ്ക്കുന്നതിനിടെ കാൽ വഴുതുകയായിരുന്നു.
നിലത്ത് വീണിരുന്ന വെള്ളത്തിൽ ചവിട്ടിയാണ് പൂജയുടെ കാൽ വഴുതിയത്. ബാലൻസ് നഷ്ടപ്പെട്ടപ്പോൾ കൈയിലിരുന്ന കുഞ്ഞ് ജനലിലൂടെ താഴേക്ക് വീണു.
വീട്ടിൽ ഈ സമയം മറ്റ് ചില ബന്ധുക്കളും ഉണ്ടായിരുന്നു. കുഞ്ഞ് താഴേക്ക് വീണതും പൂജ അലമുറയിട്ട് കരഞ്ഞു. ഓടിയെത്തിയ ബന്ധുക്കൾ ഉടൻ തന്നെ താഴേക്ക് ഓടിയെത്തിയെങ്കിലും കുഞ്ഞ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.
ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, അമ്മയെ ചോദ്യം ചെയ്തു. മറ്റ് ദുരൂഹതകളൊന്നും സംഭവത്തിൽ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിക്കിയുടെയും പൂജയുടെയും ഒരേയൊരു മകനാണ് മരണപ്പെട്ടത്.
#seven #month #old #baby #died #after #falling #from #21st #floor #apartment #building.
