കോഴിക്കോട് കാരപ്പറമ്പ് റോഡിൽ ബൈക്കുകള്‍ തെന്നിവീഴുന്നു; കാരണമറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി

കോഴിക്കോട് കാരപ്പറമ്പ് റോഡിൽ ബൈക്കുകള്‍ തെന്നിവീഴുന്നു; കാരണമറിഞ്ഞ് നാട്ടുകാരും പൊലീസ് ഞെട്ടി
Apr 25, 2025 10:33 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കാരപ്പറമ്പ് മെയ്ത്ര – എടക്കാട് റോഡില്‍ ബൈക്കുകള്‍ തെന്നിവീഴുന്നത് തുടര്‍ക്കഥയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ 7 ബൈക്കുകള്‍ തെന്നിവീണു.

സാരമായി പരുക്കേറ്റ യാത്രികരെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ആദ്യം മഴയാണ് വില്ലന്‍ എന്നു കരുതിയ നാട്ടുകാരും പൊലിസും കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കാരണമറിഞ്ഞതും തലയില്‍ കൈവച്ചതും.

ബൈക്കുകള്‍ തെന്നിവീഴാന്‍ കാരണം മഴ മാത്രമല്ല. ഞാവല്‍പഴം കൂടിയാണ്. മഴയത്ത് ഞാവല്‍പ്പഴം കൂട്ടത്തോടെ റോഡിലേയ്ക്ക് വീണിരുന്നു. ഇതിലൂടെ വാഹനം കയറിയിറങ്ങി റോഡില്‍ ഞാവല്‍പ്പഴ അവശിഷ്ടം കൊണ്ടുനിറഞ്ഞു.

ഇതാണ് അപകടപരമ്പരയ്ക്ക് കാരണമായത്. കാര്യം പിടികിട്ടിയതോടെ ഒട്ടും വൈകിയില്ല. നേരെ 101ലേക്ക് വിളിച്ചു. അഗ്നിരക്ഷാസേന പറന്നെത്തി. 20 മിനിറ്റ് കൊണ്ട് ഞാവല്‍പ്പഴങ്ങളുടെ അവശിഷ്ടം പൂര്‍ണമായി നീക്കി.

ഇതോടെ ബൈക്ക് തെന്നിവീഴുന്നതും അവസാനിച്ചു. പ്രശ്നത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹാരം കണ്ടതിന്‍റെ ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍.

#Bike #skid #Karaparambaroad #Kozhikode #Local #police #shocked #reason

Next TV

Related Stories
കെഎസ്ആ‌ർടിസി ബസിൽ പരിശോധന; ബാഗ് നിറയെ സ്വർണം കണ്ടെത്തി, യുവാവ് പിടിയിൽ

Apr 25, 2025 04:25 PM

കെഎസ്ആ‌ർടിസി ബസിൽ പരിശോധന; ബാഗ് നിറയെ സ്വർണം കണ്ടെത്തി, യുവാവ് പിടിയിൽ

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവെന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ്...

Read More >>
സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 25, 2025 04:06 PM

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള...

Read More >>
വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, വയനാട് സ്വദേശിനിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

Apr 25, 2025 02:44 PM

വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, വയനാട് സ്വദേശിനിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്....

Read More >>
ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

Apr 25, 2025 02:34 PM

ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ ശ്വാസനാളത്തിൽ എക്സേറേ പരിശോധനയിലാണ് പിൻ...

Read More >>
കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Apr 25, 2025 02:16 PM

കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി...

Read More >>
Top Stories