സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
Apr 25, 2025 04:06 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അലേർട്ട്. തിങ്കളാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് അലേർട്ട്.

ചൊവ്വാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ കേരളതീരത്തും ലക്ഷദ്വീപിലും മാലിദ്വീപിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

#Heavyrains #expected #state #Yellowalert #districts #today

Next TV

Related Stories
പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍

Apr 25, 2025 08:47 PM

പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍

ബാലികാസദനത്തിലെ കൗൺസിലിങ്ങിലാണ് മൂത്തകുട്ടി പീഡനവിവരം...

Read More >>
കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

Apr 25, 2025 08:21 PM

കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

വീടിന് മുൻവശത്തെ മാവിൽ കയറി മാങ്ങ പറിക്കവെ കാൽ വഴുതി...

Read More >>
പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

Apr 25, 2025 08:18 PM

പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു....

Read More >>
'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Apr 25, 2025 08:05 PM

'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു....

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ  ഇടിമിന്നലേറ്റ്  വീടിന് വൻ നാശനഷ്ടം; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

Apr 25, 2025 08:03 PM

കോഴിക്കോട് കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വീടിന് വൻ നാശനഷ്ടം; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

വീടിന്റെ താഴത്തെയും മുകളിലെയും സൺഷൈഡുകൾ തകരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു....

Read More >>
നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച

Apr 25, 2025 07:41 PM

നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉറാങ് 14 ദിവസത്തേക്ക്...

Read More >>
Top Stories