കാസർഗോഡ് : ( www.truevisionnews.com ) കാസർഗോഡ് യുവാവ് സ്വർണവുമായി പിടിയിൽ. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ കൈയ്യിൽ നിന്ന് 60 പവനോളം വരുന്ന 480.9 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി. മയക്കുമരുന്ന് കടത്ത് തടയാനാണ് ബസിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇതിലാണ് രേഖകളില്ലാതെ കടത്തിയ സ്വർണം പിടിച്ചെടുത്തത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവെന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാഹുല്‍ എന്നിവർ ചേർന്നാണ് ചെഗൻലാലിനെ കസ്റ്റഡിയിലെടുത്തത്.
സ്വർണത്തിൻ്റെ യാതൊരു രേഖകളും ചെഗൻലാലിൻ്റെ കൈവശം ഉണ്ടായിരുന്നില്ല. 43 ലക്ഷത്തിലേറെ മൂല്യം വരുന്നതാണ് പിടികൂടിയ സ്വർണമെന്നാണ് വിവരം. പ്രതി ചെഗൻലാലിനെ ജിഎസ്‌ടി വകുപ്പിന് കൈമാറുമെന്നാണ് എക്സൈസ് അറിയിച്ചിരിക്കുന്നത്.
#KSRTCbus #searched #Bag #full #goldfound #youth #arrested
