വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, വയനാട് സ്വദേശിനിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, വയനാട് സ്വദേശിനിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍
Apr 25, 2025 02:44 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതിയില്‍ കൗമരക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവതി.

പിന്നീട് കൗമാരക്കാരന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ കൂടി ഇവിടേക്ക് എത്തി. ഭക്ഷണം കഴിച്ച ശേഷം നാലു പേരും കൂടി കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടില്‍ എത്തി.

ഇവിടെ വച്ചാണ് കൗമാരക്കാരൻ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ സുഹൃത്തായ കൗമരാക്കാരനെ അറസ്റ്റ് ചെയ്തു. കൗമാരക്കാരനെ പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

#Teenager #arrested #filming #woman #naked #friend #arrested #complaint #woman

Next TV

Related Stories
കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

Apr 25, 2025 08:21 PM

കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

വീടിന് മുൻവശത്തെ മാവിൽ കയറി മാങ്ങ പറിക്കവെ കാൽ വഴുതി...

Read More >>
പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

Apr 25, 2025 08:18 PM

പതിമൂന്ന് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

സ്കൂളിൽ പോയ കുട്ടി തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു....

Read More >>
'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

Apr 25, 2025 08:05 PM

'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു....

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ  ഇടിമിന്നലേറ്റ്  വീടിന് വൻ നാശനഷ്ടം; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

Apr 25, 2025 08:03 PM

കോഴിക്കോട് കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വീടിന് വൻ നാശനഷ്ടം; വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

വീടിന്റെ താഴത്തെയും മുകളിലെയും സൺഷൈഡുകൾ തകരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു....

Read More >>
നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച

Apr 25, 2025 07:41 PM

നാടിനെ നടുക്കിയ തിരുവാതുക്കൽ ഇരട്ടക്കൊല; വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഞായറാഴ്ച

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിത് ഉറാങ് 14 ദിവസത്തേക്ക്...

Read More >>
ഈ ചതി വേണ്ടായിരുന്നു ....;  ഗൂഗിൾ മാപ്പ് നോക്കി  കുട്ടനാട് കാണാനിറങ്ങിയ  യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു

Apr 25, 2025 07:31 PM

ഈ ചതി വേണ്ടായിരുന്നു ....; ഗൂഗിൾ മാപ്പ് നോക്കി കുട്ടനാട് കാണാനിറങ്ങിയ യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു

കായൽപുറം വട്ടക്കായൽ കണ്ടശേഷം പുളിങ്കുന്ന് വലിയ പള്ളി ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോവുകയായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശികളായ...

Read More >>
Top Stories