ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ
Apr 25, 2025 02:34 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് 4 സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ പുറത്തെടുത്തു. എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പിൻ പുറത്തെടുത്തത്.

ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ ശ്വാസനാളത്തിൽ എക്സേറേ പരിശോധനയിലാണ് പിൻ കണ്ടെത്തിയത്.

അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയനാക്കി. വിപിഎസ് ലേക്‌ഷോറിലെ പൾമണറി ക്രിട്ടിക്കൽ കെയർ & സ്ലീപ്പ് മെഡിസിൻ വകുപ്പിലെ കൺസൾട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

കുട്ടി ഇപ്പോൾ സുഖം പ്രാപിക്കുന്നതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് വസ്ത്രം തൈക്കുമ്പോൾ ഉപയോഗിക്കുന്ന പിൻ കുഞ്ഞ് വായിലിട്ടത്.

ശ്വാസ തടസം അനുഭവപ്പെട്ടതോടെ കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിൻ്റെ പേര് വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

#4 #centimeter #long #safety #pin #removed #from #baby's #trachea.

Next TV

Related Stories
നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

Jul 28, 2025 11:15 PM

നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ്‌ മാർച്ചിൽ പ്രതിഷേധം ഇരമ്പി...

Read More >>
നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

Jul 28, 2025 11:11 PM

നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി...

Read More >>
ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

Jul 28, 2025 10:53 PM

ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ...

Read More >>
 കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:50 PM

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി...

Read More >>
ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:48 PM

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി...

Read More >>
Top Stories

//Truevisionall