നിങ്ങൾക്കും ഇല്ലേ അടുക്കളയിൽ ഒരു ഫ്രിഡ്ജ്? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം .....

നിങ്ങൾക്കും ഇല്ലേ അടുക്കളയിൽ ഒരു ഫ്രിഡ്ജ്? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം .....
Apr 25, 2025 03:48 PM | By Susmitha Surendran

(truevisionnews.com) ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇന്ന് കുറവായിരിക്കും . അടുക്കളയിലെ പ്രാധാനപ്പെട്ട ഒരുഭാഗമാണ് ഫ്രിഡ്ജ് . അതുകൊണ്ട് തന്നെ പലവിധത്തിലുള്ള സാധനങ്ങളും ഇതിലാണ് നമ്മൾ സൂക്ഷിച്ച് വെക്കുന്നത് .

പാചകം ചെയ്തതും , പച്ചക്കറികളും , മുട്ട, ചിക്കൻ , അങ്ങനെ പലതും . എന്നാൽ നമ്മളിൽ പലർക്കും അറിയാത്ത ചില കാര്യങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് . അതിനാൽ തന്നെ ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ തെറ്റുകൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പച്ചക്കറികൾ

പച്ചക്കറികൾ വാങ്ങിയതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുണ്ട്. എല്ലാ പച്ചക്കറിക്കും ഒരേ രീതിയല്ല ഉള്ളത്. ഉരുളക്കിഴങ്ങും സവാളയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുന്നവയല്ല.

എന്നാൽ ക്യാരറ്റ്, റാഡിഷ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ പൊതിയാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇല പച്ചക്കറികൾ ആണെങ്കിൽ അവ നന്നായി വെള്ളത്തിൽ കഴുകിയതിന് ശേഷം സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിക്കാവുന്നതാണ്.

കഴുകിവയ്ക്കേണ്ട

എല്ലാതരം പച്ചക്കറിയും പഴവർഗ്ഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകേണ്ടതില്ല. ക്യാരറ്റ്, കോളിഫ്ലവർ, പേരയ്ക്ക, ഓറഞ്ച് എന്നിവ കഴുകരുത്. ഇത്തരം പച്ചക്കറികളിൽ ഈർപ്പമുള്ളതിനാൽ കഴുകുമ്പോൾ നനവ് കൂടുന്നു. ഇത് അണുക്കൾ ഉണ്ടാവാനും കാരണമാകുന്നു.

കൃത്യമായി സൂക്ഷിക്കാം

ഫ്രിഡ്ജിനുള്ളിൽ പലതരം തട്ടുകളുണ്ട്. ഓരോന്നും വ്യത്യസ്തമായ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ തട്ടിലും വ്യത്യസ്തമായ തണുപ്പാണ് ഉള്ളത്. അതിനാൽ തന്നെ സാധനങ്ങൾ എവിടെയൊക്കെയാണ് വയ്‌ക്കേണ്ടതെന്ന് മനസ്സിലാക്കിയതിന് ശേഷം സൂക്ഷിക്കാം.

അടച്ച് സൂക്ഷിക്കണം

അധികവും ബാക്കിവന്ന ഭക്ഷണങ്ങളാണ് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുള്ളത്. പലപ്പോഴും ഭക്ഷണങ്ങൾ അടച്ച് സൂക്ഷിക്കാൻ പലരും മറന്നുപോകാറുണ്ട്. വേവിച്ച ഭക്ഷണങ്ങൾ അടച്ച് സൂക്ഷിച്ചില്ലെങ്കിൽ അവയിൽ നിന്നും അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭക്ഷണം കേടുവരാനും കാരണമാകുന്നു.

#mistakes #storing #food #fridge #use

Next TV

Related Stories
 ചിക്കനെന്ന് കേൾക്കുമ്പോൾ  കൊതി വരുന്നുണ്ടോ?എന്നാൽ അത്രക്കങ്ങ് സ്നേഹിക്കണ്ട, ഇതൊന്ന് അറിഞ്ഞോളൂ .....

Apr 25, 2025 07:48 PM

ചിക്കനെന്ന് കേൾക്കുമ്പോൾ കൊതി വരുന്നുണ്ടോ?എന്നാൽ അത്രക്കങ്ങ് സ്നേഹിക്കണ്ട, ഇതൊന്ന് അറിഞ്ഞോളൂ .....

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത്തരത്തിൽ കാന്‍സര്‍ സാധ്യത കൂടുതലെന്നാണ് ഗവേഷകര്‍...

Read More >>
താമര പൂവ് കൊണ്ടുള്ള ചായ കുടിച്ചിട്ടുണ്ടോ? ചര്‍മം തിളങ്ങും!

Apr 25, 2025 06:46 AM

താമര പൂവ് കൊണ്ടുള്ള ചായ കുടിച്ചിട്ടുണ്ടോ? ചര്‍മം തിളങ്ങും!

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വെറൈറ്റി പാനീയങ്ങള്‍ കാണാം....

Read More >>
 നിങ്ങൾ എത്രപേർ തേങ്ങാപ്പാൽ ചായ കുടിച്ചിട്ടുണ്ട്? അറിയാം സ്വാദിനാെപ്പം ഗുണങ്ങളും .....

Apr 23, 2025 08:01 PM

നിങ്ങൾ എത്രപേർ തേങ്ങാപ്പാൽ ചായ കുടിച്ചിട്ടുണ്ട്? അറിയാം സ്വാദിനാെപ്പം ഗുണങ്ങളും .....

തേങ്ങാപ്പാൽ ചായ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പലർക്കും അറിയില്ല....

Read More >>
ഈ വേനല്‍ക്കാലത്ത് ചക്ക കഴിക്കാതെ പോകരുതേ.......!, ഗുണങ്ങള്‍ അറിയാം

Apr 23, 2025 05:16 PM

ഈ വേനല്‍ക്കാലത്ത് ചക്ക കഴിക്കാതെ പോകരുതേ.......!, ഗുണങ്ങള്‍ അറിയാം

ചക്ക ചര്‍മ്മത്തിന് അനുയോജ്യമായ ഒരു സൂപ്പര്‍ ഫുഡ്ഡ് കൂടിയാണ്. വിറ്റാമിന്‍ സി പോലെയുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളമായി...

Read More >>
തൈരില്‍ സവാള മാത്രമല്ല,  ഉണക്കമുന്തിരിയും ചേർത്ത് കഴിക്കാം; ഗുണങ്ങൾ ....

Apr 22, 2025 01:22 PM

തൈരില്‍ സവാള മാത്രമല്ല, ഉണക്കമുന്തിരിയും ചേർത്ത് കഴിക്കാം; ഗുണങ്ങൾ ....

നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹന മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണ്. കൂടാതെ മലബന്ധം തടയാനും ഇത് മികച്ച ഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാനും ഇതൊരു...

Read More >>
പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍? ഇതറിയാതെ പോകരുത് ....

Apr 21, 2025 07:49 AM

പതിവായി കട്ടന്‍ ചായ കുടിക്കുന്നവരാണോ നിങ്ങള്‍? ഇതറിയാതെ പോകരുത് ....

വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും...

Read More >>
Top Stories