ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്; അന്വേഷണം ആരംഭിച്ച് ​പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്; അന്വേഷണം ആരംഭിച്ച് ​പൊലീസ്, ദൃശ്യങ്ങൾ പുറത്ത്
Apr 25, 2025 10:22 AM | By VIPIN P V

ലഖ്നോ: ( www.truevisionnews.com ) ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം. ഐഫോൺ 13 ആണ് പൊട്ടിത്തെറിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫോൺ പോക്കറ്റിലുള്ള സമയത്താണ് ​പൊട്ടിത്തെറിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചാര പൊലീസ് സ്റ്റേഷൻ പരിധിയി​ലെ ശിവ്പുരിയിലാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ഐഫോണാണ് പൊട്ടിത്തെറിച്ചത്.

ഫോൺ പോക്കറ്റിലായിരിക്കുന്ന സമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

പ്രീമിയം സ്മാർട്ട്ഫോൺ ഇത്തരത്തിൽ പൊട്ടിത്തെറിച്ചത് ആശങ്കക്ക് കാരണമായിട്ടുണ്ട്. സാ​​​ങ്കേതിക തകരാർ മൂലം മറ്റ് പല ഫോണുകളും പൊട്ടിത്തെറിച്ച സംഭവമുണ്ടായിട്ടുണ്ടെങ്കിലും ഐഫോണിന് ഇത്തരം പ്രശ്നമുണ്ടാവുന്നത് ഇതാദ്യമായാണ്.

അതേസമയം, യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി അലിഗഢ് പൊലീസ് അറിയിച്ചു.

ഫോൺ പൊട്ടിത്തെറിക്കുന്നതിന് ഇടയാക്കിയ സാ​​ങ്കേതികകാരണം കണ്ടെത്തുന്നതിനായി വിദഗ്ധരിൽ നിന്ന് ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആപ്പിൾ ഐഫോൺ 13ക്ക് നിലവിൽ 44,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില.

https://x.com/bstvlive/status/1915403869963592058

#Youngman #seriously #injured #iPhoneexplode #Police #launch #investigation #footage #released

Next TV

Related Stories
നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിലിടിച്ച് അപകടം; താഴേക്ക് വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 25, 2025 02:36 PM

നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിലിടിച്ച് അപകടം; താഴേക്ക് വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും ഫ്ലൈ ഓവറിന് ചുവടെയുള്ള റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഫ്ലൈ ഓവറിൽ തന്നെയാണ് കിടന്നിരുന്നത്....

Read More >>
'സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു'; ആർടിസി ബസ്സിൽ യാത്രാക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

Apr 25, 2025 02:25 PM

'സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു'; ആർടിസി ബസ്സിൽ യാത്രാക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

ബസ്സിൽ വെച്ച് കണ്ടക്ടർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് യുവതിയുടെ...

Read More >>
ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന്  കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Apr 25, 2025 02:03 PM

ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

സവിത ഫിസിയോതെറാപ്പി കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്....

Read More >>
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21-ാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചു

Apr 25, 2025 01:58 PM

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21-ാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചു

കിടപ്പുമുറിയിലെ എ.സി ഓൺ ചെയ്ത ശേഷം പൂജ ജനലുകൾ അടയ്ക്കുകയായിരുന്നു....

Read More >>
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

Apr 25, 2025 01:41 PM

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം....

Read More >>
Top Stories