കോഴിക്കോട് വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്

കോഴിക്കോട് വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്
Apr 25, 2025 10:13 AM | By Athira V

വടകര ( കോഴിക്കോട് ) : ( www.truevisionnews.com ) പഴയ ബസ് സ്റ്റാന്റിൽ ബസിന്റെ മുൻ ചക്രം കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്. മണിയൂർ കരുവഞ്ചേരി സ്വദേശി വിദ്യാഭവനിൽ വി.കെ അച്ചുതക്കുറുപ്പിനാണ് (82) പരിക്കേറ്റത്.

ബുധനാഴ്ച രാവിലെ 11:15 ഓടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്റിൽ നിന്നു വടകര വില്യാപ്പള്ളി ആയഞ്ചേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന KL130819113 പ്രാർഥന ബസ് ഇടിച്ചാണ് അപകടം.

പഴയ സ്റ്റാൻഡിൽ നിന്നു ഭാര്യ രാധക്കൊപ്പം മറുഭാഗത്തേക്ക് കടക്കുന്നതിനിടയിൽ വില്യാപ്പള്ളി ഭാഗത്തേക്കുള്ള ട്രാക്കിൽ പാർക്ക് ചെയ്യാൻ എടുത്ത പ്രാർഥന ബസ് അച്യുതക്കുറുപ്പിനെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ ഇയാളുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറി ഇറങ്ങുകയും ചെയ്തു. ഓടിയെത്തിയവർ ഇയാളെ വടകര സൗകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അച്ചുതക്കുറുപ്പിന്റ കാലിന് പൊട്ടലുണ്ട്. തലക്കും മുറിവേറ്റിട്ടുണ്ട്.

#kozhikkode #vatakara #privatebus #Elderlyman #injured

Next TV

Related Stories
കെഎസ്ആ‌ർടിസി ബസിൽ പരിശോധന; ബാഗ് നിറയെ സ്വർണം കണ്ടെത്തി, യുവാവ് പിടിയിൽ

Apr 25, 2025 04:25 PM

കെഎസ്ആ‌ർടിസി ബസിൽ പരിശോധന; ബാഗ് നിറയെ സ്വർണം കണ്ടെത്തി, യുവാവ് പിടിയിൽ

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, പ്രിവെന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക്‌സൈസ്...

Read More >>
സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 25, 2025 04:06 PM

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള...

Read More >>
വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, വയനാട് സ്വദേശിനിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

Apr 25, 2025 02:44 PM

വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തി, വയനാട് സ്വദേശിനിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരന്‍ പിടിയില്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്....

Read More >>
ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

Apr 25, 2025 02:34 PM

ഒരു വയസുള്ള കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട്; ആശുപത്രിയിൽ എക്സ്റേ എടുത്തപ്പോൾ ശ്വാസനാളത്തിൽ പിൻ

ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയുടെ ശ്വാസനാളത്തിൽ എക്സേറേ പരിശോധനയിലാണ് പിൻ...

Read More >>
കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Apr 25, 2025 02:16 PM

കണ്ണീരോടെ വിട, ജ്വലിക്കുന്ന ഓർമ്മയായി രാമചന്ദ്രൻ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

നടൻ ജയസൂര്യയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി...

Read More >>
Top Stories