വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റ് ഓയിൽ കുടിച്ചു; ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിൻ്റ് ഓയിൽ കുടിച്ചു; ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
Apr 25, 2025 09:22 AM | By Athira V

ഗുരുഗ്രാം: ( www.truevisionnews.com) ഹരിയാനയിൽ വീട്ടിൽ സൂക്ഷിച്ച പെയിൻ്റ് ഓയിൽ കുടിച്ച് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. വീട്ടിൽ കൂളറിന് പെയിൻ്റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിൻ്റ് ഓയിൽ കുട്ടി കുടിക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഥമിക ചികിത്സ നൽകി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം.

ബുധനാഴ്ച രാവിലെ വീട്ടിലെ കൂളറിന് പെയിന്റ് ചെയ്യുന്നതിനിടെ മകൾ അവിടെ ഇരുന്ന് കളിയ്ക്കുന്നതിനിടെ

തൻ്റെ അടുത്തേക്ക് ഓടി വന്നതായും തറയിൽ വെച്ചിരുന്ന പെയിന്റ് ഓയിൽ എടുത്ത് കുടിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് ധമേന്ദർ കുമാർ പൊലീസിനോട് പറഞ്ഞത്. ഇന്നലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പൊലീസ് കുടുംബത്തിന് കൈമാറി.

ഉത്തർപ്രദേശ് സ്വദേശിയായ ധമേന്ദർ കുമാർ ഐഎംടി മനേസറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനായി ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിൽ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു.

#oneandahalfyearold #dies #accidentally #drinking #paintoil

Next TV

Related Stories
'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

Apr 25, 2025 05:22 PM

'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ...

Read More >>
നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിലിടിച്ച് അപകടം; താഴേക്ക് വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 25, 2025 02:36 PM

നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിലിടിച്ച് അപകടം; താഴേക്ക് വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും ഫ്ലൈ ഓവറിന് ചുവടെയുള്ള റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഫ്ലൈ ഓവറിൽ തന്നെയാണ് കിടന്നിരുന്നത്....

Read More >>
'സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു'; ആർടിസി ബസ്സിൽ യാത്രാക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

Apr 25, 2025 02:25 PM

'സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു'; ആർടിസി ബസ്സിൽ യാത്രാക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

ബസ്സിൽ വെച്ച് കണ്ടക്ടർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് യുവതിയുടെ...

Read More >>
ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന്  കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Apr 25, 2025 02:03 PM

ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

സവിത ഫിസിയോതെറാപ്പി കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്....

Read More >>
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21-ാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചു

Apr 25, 2025 01:58 PM

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21-ാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചു

കിടപ്പുമുറിയിലെ എ.സി ഓൺ ചെയ്ത ശേഷം പൂജ ജനലുകൾ അടയ്ക്കുകയായിരുന്നു....

Read More >>
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

Apr 25, 2025 01:41 PM

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം....

Read More >>
Top Stories