'വേഗം വാ...എന്നെ ലോഡ്ജിൽ പൂട്ടിയിട്ടിരിക്കുന്നു', 112-ൽ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചു, ഒടുവിൽ തമാശയെന്ന് ; യുവാവ് പിടിയിൽ

'വേഗം വാ...എന്നെ ലോഡ്ജിൽ പൂട്ടിയിട്ടിരിക്കുന്നു', 112-ൽ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചു, ഒടുവിൽ തമാശയെന്ന് ; യുവാവ് പിടിയിൽ
Apr 25, 2025 09:00 AM | By Athira V

കായംകുളം ( ആലപ്പുഴ ): ( www.truevisionnews.com ) ലോഡ്ജില്‍ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നുപറഞ്ഞ് എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചയാളിനെ പിടികൂടി. അമ്പലപ്പുഴ കരുമാടി പുത്തന്‍ചിറയില്‍ ധനീഷി(33)നെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112 ല്‍ വിളിച്ച് തന്നെ ഓച്ചിറ ലാംസി സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശമുള്ള ലോഡ്ജില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ധനീഷ് പറഞ്ഞു. ഉടന്‍തന്നെ കായംകുളം പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ അറിയിപ്പുലഭിച്ചു. പോലീസ് ഇവിടെയെത്തി പരിശോധന നടത്തി. ലോഡ്ജിന്റെ ഷട്ടര്‍ അകത്തുനിന്നു പൂട്ടിയിട്ടിരിക്കുകയാണെന്നു മനസ്സിലായി. ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പോലീസ് യുവാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മുറിയില്‍ത്തന്നെയുണ്ടെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി പൂട്ട് അറുത്തുമാറ്റി ലോഡ്ജിനുള്ളില്‍ കടന്നു.

അകത്തുകയറി മുറികള്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കബളിപ്പിച്ചതാണെന്ന് മനസ്സിലായപ്പോള്‍ വീണ്ടും എമര്‍ജന്‍സി നമ്പരിലേക്ക് ഇയാളുടെ വിളിവന്നു.

തുടര്‍ന്ന് ഫോണ്‍വിളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മറ്റൊരു ലോഡ്ജില്‍നിന്നു ധനീഷിനെ പോലീസ് പിടികൂടി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തമാശയ്ക്കു ചെയ്തതാണെന്നാണ് ഇയാള്‍ പറയുന്നത്.

#false #emergencycall #police #kayamkulam #lodge #youth #arrest

Next TV

Related Stories
മരണക്കുഴി;  റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

Jul 28, 2025 07:59 AM

മരണക്കുഴി; റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം നെടിയിരുപ്പ് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സ്ത്രീ...

Read More >>
‘പണം വാങ്ങി ക്ഷമിക്കുന്നത്​ ആത്​മാഭിമാനത്തെ ബാധിക്കുമെന്ന്​ ബന്ധുക്കളെ അറിയിച്ചു’; നിമിഷപ്രിയയുടെ മോചനം മുടക്കാൻ ഒരു വിഭാഗം ശ്രമിച്ചെന്ന് കാന്തപുരം

Jul 28, 2025 07:46 AM

‘പണം വാങ്ങി ക്ഷമിക്കുന്നത്​ ആത്​മാഭിമാനത്തെ ബാധിക്കുമെന്ന്​ ബന്ധുക്കളെ അറിയിച്ചു’; നിമിഷപ്രിയയുടെ മോചനം മുടക്കാൻ ഒരു വിഭാഗം ശ്രമിച്ചെന്ന് കാന്തപുരം

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള​ ശ്രമത്തിന്​ രാജ്യത്ത്​ നിന്ന്​ തന്നെയുള്ള ചിലയാളുകൾ തുരങ്കം വെച്ചെന്ന്​...

Read More >>
പ്രാർത്ഥന വിഫലം; മലപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 28, 2025 07:19 AM

പ്രാർത്ഥന വിഫലം; മലപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: തടവുകാരുടെ മൊഴിയെടുക്കാൻ പൊലീസ്; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

Jul 28, 2025 06:42 AM

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: തടവുകാരുടെ മൊഴിയെടുക്കാൻ പൊലീസ്; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ തടവുകാരുടെ മൊഴിയെടുക്കാൻ പൊലീസ്; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്, പ്രതിഷേധം ആളിക്കത്തുന്നു; മോദിക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും കത്തയച്ചു

Jul 28, 2025 06:12 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്, പ്രതിഷേധം ആളിക്കത്തുന്നു; മോദിക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും കത്തയച്ചു

മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ ക്രൈസ്തവ സമൂഹത്തിൽ വൻപ്രതിഷേധം...

Read More >>
Top Stories

//Truevisionall