രാത്രി വെളിച്ചമില്ല, കൊല്ലപ്പെട്ടത് കടയില്‍നിന്ന് മടങ്ങുന്നതിനിടെ; അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്

രാത്രി വെളിച്ചമില്ല, കൊല്ലപ്പെട്ടത് കടയില്‍നിന്ന് മടങ്ങുന്നതിനിടെ; അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്
Apr 25, 2025 08:51 AM | By Athira V

കല്പറ്റ: ( www.truevisionnews.com ) മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിക്കുസമീപം കാട്ടാനയുടെ ആക്രമണത്തിൽ നാട്ടുകാരനായ അറുമുഖൻ(66)കൂടി കൊല്ലപ്പെടുമ്പോൾ പ്രതിഷേധമടക്കാൻ നാട്ടുകാർക്കാവുന്നില്ല. രാവും പകലും കാട്ടാനയെപ്പേടിച്ച് വഴിനടക്കാനാവാത്ത പ്രദേശമാണിത്. കാട്ടാനയാക്രമണങ്ങളിൽ മരണപ്പെട്ട പരിചയക്കാരുടെ പേരുകളിലേക്ക് പ്രിയപ്പെട്ടൊരാൾകൂടി ചേരുമ്പോൾ ഇനിയും എത്ര ജീവൻവേണം അധികൃതർക്കെന്ന ചോദ്യമാണ് നാട്ടുകാർക്ക്.

വനാവകാശനിയമപ്രകാരം കാട്ടുനായ്ക്ക കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകിയ പ്രദേശമാണ് പൂളക്കുന്ന് ഉന്നതി. ഇവിടെ 15 കുടുംബമാണുള്ളത്. ഇതിനുസമീപത്തായി തമിഴ് വംശജരായ രണ്ട്‌ തോട്ടംതൊഴിലാളി കുടുംബങ്ങളും താമസിക്കുന്നുണ്ട്.

അറുമുഖന്റേതും മറ്റൊരുകുടുംബവും. തോട്ടംതൊഴിലാളിയായിരുന്ന അറുമുഖൻ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാണ്. വ്യാഴാഴ്ച രാത്രി മേപ്പാടിയിലെ കടയിൽനിന്ന് വീട്ടിലേക്കുമടങ്ങുന്നതിനിടെയാണ് മരണം.

ഭാര്യ ലക്ഷ്മി മൂന്നുവർഷം മുൻപ്‌ മരണപ്പെട്ടതോടെ വീട്ടിൽ അറുമുഖൻ ഒറ്റയ്ക്കായിരുന്നു. മക്കളായ ശക്തിയും രാജനും തേനി കമ്പത്താണ്. വയനാടിനോട് ഏറെ പ്രിയമുണ്ടായിരുന്ന അറുമുഖൻ ഇവിടെത്തന്നെമതി ജീവിതമെന്ന നിലപാടിലായിരുന്നു.

രാത്രിയിൽ ഉന്നതിക്കുസമീപത്തുനിന്ന് കാട്ടാനയുടെ ചീറൽകേട്ടതിനെത്തുടർന്ന്‌ ഉന്നതിയിലുള്ള കൃഷ്ണന്റെ നേതൃത്വത്തിലുള്ളവർ നടത്തിയ പരിശോധനയിലാണ് അറുമുഖനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

വഴിയിൽ കാട്ടാനയുണ്ടെന്ന വിവരമറിഞ്ഞതിനെത്തുടർന്ന്‌ ടൗണിലുള്ളവരും ഇതേസമയത്തുതന്നെ അറുമുഖനെ അന്വേഷിച്ചിരുന്നു. ഫോണിൽ ഒട്ടേറെത്തവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പിന്നീട് മരണവാർത്തയാണ് അറിഞ്ഞത് -മരിക്കുന്നതിന് അരമണിക്കൂർ മുൻപുപോലും അറുമുഖനെക്കണ്ട്‌ സംസാരിച്ചവർ സങ്കടപ്പെട്ടു.

#man #killed #wildelephant #wayanad

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories










//Truevisionall