വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന് പരിക്ക്

വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന്  പരിക്ക്
Apr 24, 2025 10:05 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ബൈക്കിൽ നിന്നും തെറിച്ചുവീണ് യുവാവിനും പരിക്കേറ്റു. വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ചുള്ളിമാനൂർ റോഡരികത്ത് വീട്ടിൽ ജോർജ് ജോസഫാണ് (70) മരിച്ചത്.

അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാങ്ങോട് മതിര സ്വദേശി വിഷ്ണു ചന്ദ്രിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 5.45 ന് എം സി റോഡിൽ കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.

ഉടൻതന്നെ നാട്ടുകാർ ജോർജ് ജോസഫിനെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും വിഷ്ണു ചന്ദ്രിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജോർജ് ജോസഫ് മരിച്ചു.


#bike #accident #Venjaramoodu #died #young #man #injured

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
Top Stories