ന്യുഡൽഹി: (truevisionnews.com) പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം രണ്ട് ദിവസം പിന്നിടുമ്പോൾ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈകമ്മീഷനിലേക്ക് ഒരാൾ കേക്കുമായി പോകുന്ന വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം.

രാജ്യം നടുങ്ങിയ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ ഹൈകമ്മീഷനിൽ ആഘോഷം നടക്കുകയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ ആരോപണങ്ങളും വിമർശനവും.
ഒരാൾ കേക്കുമായി നടന്നുപോകുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇയാളോട് ചില റിപ്പോർട്ടർമാർ ചോദ്യങ്ങൾ ചോദിക്കുന്നതും കേൾക്കാം. എന്തിനാണ് ഈ കേക്കെന്നും എന്ത് ആഘോഷമാണ് നടക്കുന്നതെന്നും റിപ്പോർട്ടർമാർ ഇയാളോട് ചോദിക്കുന്നുണ്ട്.
നിങ്ങൾ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനാണോ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ കേക്കുമായി പോകുന്നയാൾ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ല.
പുറത്തുവന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ തോതിൽ പ്രതിഷേധവും രോഷവുമെല്ലാം ആളുകൾ കമന്റുകളായി പങ്കുവെയ്ക്കുന്നുണ്ട്.
#Socialmedia #outrage #over #video #woman #carrying #cake #Pakistan #High #Commission
