ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ്  കുറ്റക്കാരനെന്ന് കോടതി
Apr 24, 2025 11:08 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കുന്നത്തുകാൽ ത്രേസ്യാപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീർ കണ്ടെത്തി.

നെയ്യാറ്റിൻകര അതിയന്നൂർ അരുൺ നിവാസിൽ അരുൺ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കുന്നത്തുകാൽ വില്ലേജിൽ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടിൽ ശാഖാ കുമാരിയാണ് (52) കൊല്ലപ്പെട്ടത്.

2020 ഡിസംബർ 26 ന് പുലർച്ചെ 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ ഒന്നരയോടെ അരുൺ ബെഡ് റൂമിൽ വച്ച് ബലം പ്രയോഗിച്ച് ഇലക്ട്രിക് വയറിലൂടെ ശാഖാ കുമാരിയുടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്‍റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് കണ്ടെത്തി.

വിവാഹം വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്ക് താമസിരുന്ന ശാഖാകുമാരി ചെറുപ്പകാരനായ അരുണുമായി പ്രണയത്തിലായതിന് പിന്നാലെയായിരുന്നു വിവാഹം. ഇലക്ട്രീഷ്യൻ ആയിരുന്നു അരുൺ. ധനികയായ ശാഖാകുമാരിക്ക് തന്‍റെ സ്വത്തുകൾക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണമെന്ന ആഗ്രഹമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്.

2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വിവാഹം രഹസ്യമാക്കാനായിരുന്നു അരുൺ ശ്രമിച്ചത്. വിവാഹത്തിന് മുമ്പേ തന്നെ അരുണ്‍ പണം വാങ്ങിയതിനൊപ്പം കാർ, ബൈക്ക് എന്നിവ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് വാങ്ങി ആഡംബര ജീവിതം നയിച്ചുപോന്നു.

കുട്ടികൾ വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും ഭാര്യയുടെ പ്രായകൂടുതലും അരുണിനെ കൊല നടത്താൻ പ്രേരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി നിയമപരമായ ഭർത്താവെന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു അരുൺ ലക്ഷ്യമിട്ടിരുന്നത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അരുണിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിൽ ശിക്ഷയിന്മേൽ ഇരുഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിനായി ഇന്നത്തേയ്ക്ക് വിചാരണ മാറ്റിവച്ചു. വെള്ളറട പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എം ശ്രീകുമാറാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ അജികുമാർ ഹാജരായി.


#Wife's #murder #case #Court #finds #husband #guilty

Next TV

Related Stories
അച്ഛനെന്ന പേരിന് കളങ്കം...; സ്വന്തം മകളെ പീഡിപ്പിച്ച കേസ്;   പിതാവിന്  17 വർഷം കഠിന തടവ്

Apr 24, 2025 03:30 PM

അച്ഛനെന്ന പേരിന് കളങ്കം...; സ്വന്തം മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 17 വർഷം കഠിന തടവ്

17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്....

Read More >>
 കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത് പോലീസ്

Apr 24, 2025 03:08 PM

കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത് പോലീസ്

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും....

Read More >>
വലയിൽ കുരുങ്ങി രണ്ട് നാൾ, ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

Apr 24, 2025 03:07 PM

വലയിൽ കുരുങ്ങി രണ്ട് നാൾ, ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണം...

Read More >>
കോഴിക്കോട് നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശി

Apr 24, 2025 03:00 PM

കോഴിക്കോട് നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശി

പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ഒരു ജോഡി ചെരിപ്പും കൂടയും മൊബൈൽ ഫോണും വാച്ചും തീപ്പെട്ടിയും...

Read More >>
മുഖ്യമന്ത്രി പത്തനംതിട്ടയില്‍; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

Apr 24, 2025 02:58 PM

മുഖ്യമന്ത്രി പത്തനംതിട്ടയില്‍; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്

രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ജില്ലാ തല അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്...

Read More >>
ഗാർഹിക പീഡനം ; സ്ത്രീധനത്തിന്റെ പേരിൽ നടുവണ്ണൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു; ഭർതൃവീട്ടുകാർക്കെതിരെ കേസ്

Apr 24, 2025 02:44 PM

ഗാർഹിക പീഡനം ; സ്ത്രീധനത്തിന്റെ പേരിൽ നടുവണ്ണൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു; ഭർതൃവീട്ടുകാർക്കെതിരെ കേസ്

കൂടുതൽ സ്വർണം വീട്ടിൽ ചോദിക്കാനായി അനൂപ് ആവശ്യപ്പെടുകയും യുവതിയെ മർദ്ധിക്കുകയും തീപ്പെട്ടികൊള്ളി ഉരസി ദേഹത്തും തലയിലുമിട്ട് പൊള്ളിക്കുകയും...

Read More >>
Top Stories










Entertainment News