കൊയിലാണ്ടി ( കോഴിക്കോട് ): ( www.truevisionnews.com ) നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാവുന്തറ കുറ്റിമാക്കൂൽ മമ്മുവിൻ്റെ മകൻ അബ്‌ദുറഹിമാൻ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെല്ലാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയിൽ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ഉടനെ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ രാത്രിയാണ് അബ്ദുറഹിമാൻ മുത്തായി പുഴയിലേക്ക് ചാടിയതി ഇതുവഴി ബൈക്കിൽ യാത്ര ചെയ്ത കുടുംബമാണ് നാട്ടുകാരോട് ഒരാൾ പാലത്തിൽ നിന്നും ചാടിയെന്ന് പറഞ്ഞത്.
പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ഒരു ജോഡി ചെരിപ്പും കൂടയും മൊബൈൽ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു.
തുടർന്ന് ഫയർഫോഴ്‌സും സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ സ്കൂബ ടീം ഉൾപ്പെടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
#Bodyfound #river #near #Nelliyadibridge #Kozhikode #identified #deceased #native #Kavunthara
