കോഴിക്കോട് : ( www.truevisionnews.com) സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ യുവതിയെ വർഷങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി . നടുവണ്ണൂർ സ്വദേശി തെക്കേമണ്ഡലപ്പുറത്ത് അമൃത (33)ആണ് ആലപ്പുഴ സ്വദേശികളായ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി നൽകിയത്.

വിവാഹശേഷം ഭർത്താവും വീട്ടുകാരും സാമ്പത്തികാവശ്യങ്ങൾക്കും ലോക്കറിൽ സൂക്ഷിക്കാനെന്ന പേരിലുമായി ഏകദേശം 45 പവനോളം സ്വർണം യുവതിയുടെ കൈയ്യിൽ നിന്നും വാങ്ങിച്ചതായി അമൃത ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
കൊടുത്ത സ്വർണം തിരിച്ചു നൽകാനായി യുവതി ആവശ്യപെട്ടത്തോടെ ഭർത്താവ് അനൂപ് വീട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെത്തി യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും അമൃത വ്യക്തമാക്കി.
കൂടുതൽ സ്വർണം വീട്ടിൽ ചോദിക്കാനായി അനൂപ് ആവശ്യപ്പെടുകയും യുവതിയെ മർദ്ധിക്കുകയും തീപ്പെട്ടികൊള്ളി ഉരസി ദേഹത്തും തലയിലുമിട്ട് പൊള്ളിക്കുകയും ചെയ്തതായും യുവതി പറഞ്ഞു.
ഉപദ്രവം ഭയന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ ഒത്തുതീർപ്പിനായി അനൂപ് സമീപിക്കുകയും വാങ്ങിയ സ്വർണം തിരിച്ചു നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പ്രതിയുടെയും വീട്ടുകാരുടെയും ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അമൃത വ്യക്തമാക്കി.
അമൃതയുടെ പരാതിയിൽ കായംകുളം സ്വദേശികളായ ഭർത്താവ് അനൂപ് ഭർതൃമാതാവ് ശശികുമാർ പിള്ള ഭർതൃപിതാവ് ലളിതാമ്മ എന്നിവരുടെ പേരിൽ പേരാമ്പ്ര പോലീസ് കേസെടുത്തു.
#DomesticViolence #youngwoman #Natuvannoor #raped #overdowry #Case #filed #against #laws
