കോഴിക്കോട്: (truevisionnews.com) കൊയിലാണ്ടി പെരുവട്ടൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ. ബന്ധുവിന്റെ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു.

പെരുവട്ടൂർ സ്വദേശി നരിനിരങ്ങികുനി ശ്യാംജിത്ത് (37)ആണ് മരിച്ചത്. ഇന്ന് രാവിലെ ബോധമില്ലാതെ കട്ടിലിൽ കിടന്ന യുവാവിനെ വീട്ടുകാർ കൊയിലാണ്ടി പ്രൈവറ്റ് ഹോസ്പിറ്റലിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
മരണകാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വീട്ടു വളപ്പിൽ സംസ്കരിക്കും. അച്ഛൻ :ചാത്തുകുട്ടി , അമ്മ :ബേബി, സഹോദരൻ :ജുബിഷ്
#young #man #found #dead #sleeping #home #Koyilandy.
