പത്തനംതിട്ട: (truevisionnews.com) മുഖ്യമന്ത്രിയുടെ പത്തനംതിട്ട ജില്ലയിലെ പരിപാടികൾ തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസാർ മുഹമ്മദിനെയും, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നെജു മെഴുവേലിയെയും, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫിയെയുമാണ് കരുതൽ തടവിലാക്കിയത്. ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ജില്ലാ തല അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു.
വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായും മുഖ്യമന്ത്രി സംവദിച്ചു. പത്തനംതിട്ടയിൽ വിമാനത്താവളം യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രദർശന വിപണനമേളയും അടുത്ത മാസം പത്തനംതിട്ട ജില്ലയിൽ സംഘടിപ്പിക്കും.
#CM #Pathanamthitta #Police #take #YouthCongress #workers #preventive #detention
