'അച്ഛനെ മറ്റൊരിടത്താക്കി, വീട് നോക്കണമെന്ന് ഏല്പിച്ചു, ഹേമന്ത് ഇനി തിരിച്ചെത്തുക ജീവനില്ലാതെ'; നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കളും ബന്ധുക്കളും

'അച്ഛനെ മറ്റൊരിടത്താക്കി, വീട് നോക്കണമെന്ന് ഏല്പിച്ചു, ഹേമന്ത് ഇനി തിരിച്ചെത്തുക ജീവനില്ലാതെ'; നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കളും ബന്ധുക്കളും
Apr 24, 2025 02:57 PM | By Athira V

( www.truevisionnews.com ) ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ബിസിനസുകാരനായ പൃ​​ഥ്വിരാജ് ജോൻഡാലെക്ക് അയൽവാസിയായ ഹേമന്ത് ജോഷി സന്ദേശമയച്ചത്. ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി സന്ദർശിക്കേണ്ടതാണ് കശ്മീരിലെ ക്ഷീര ഭവാനി മാതാ മന്ദിർ എന്ന് ജോഷിയോട് പറയുകയും ചെയ്തു. ആറു മണിക്കൂറിനു ശേഷം ഭീകരാക്രമണത്തിൽ ഹേമന്ത് ജോഷി കൊല്ലപ്പെട്ടുവെന്ന വാർത്തയാണ് പൃ​​ഥ്വിരാജ് ജോൻഡാലെ അറിഞ്ഞത്.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളാണ് 44കാരനായ ഹേമന്ത് ജോഷി. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ അതുൽ മോനെ, സഞ്ജയ് ലെലെ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അന്ധേരിയിലെ സ്വകാര്യ കാർഗോ കമ്പനി സീനിയർ എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു ജോഷി.

പ്രായമായ പിതാവിനെ ഡേകെയർ ഹോമിലാക്കിയാണ് ജോഷി ഭാര്യ മോണിക്കക്കും മകൻ ധ്രുവിനുമൊപ്പം കശ്മീരിലേക്ക് പോയത്. അക്കൗണ്ടന്റാണ് മോണിക്ക. 16 വയസുള്ള മകൻ മത്സര പരീക്ഷകൾക്ക് തയാറെടുക്കുകയാണ്. ഇവർക്കൊപ്പമാണ് മോനെയും ലെലെയും പോയത്. ഇരുവരുടെയും കുടുംബവും ഒപ്പമുണ്ടായിരുന്നു. റെയിൽവേ ഓഫിസറാണ് മോനെ.

ഹേമന്ത് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആദ്യനിലയിലായിരുന്നു പൃ​​ഥ്വിരാജ് താമസിച്ചിരുന്നത്. വലിയ തമാശക്കാരനായിരുന്നു അദ്ദേഹം. ശാന്തസ്വഭാവിയുമായിരുന്നു. അഞ്ചുവർഷമായി ഞങ്ങളുടെ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തെ പെരുമാറ്റം തന്നെയായിരുന്നു ആ പദവിയിൽ തുടരാൻ കാരണവും. ഒരാളുമായി പോലും ഹേമന്ത് കലഹിക്കുന്നത് കണ്ടിട്ടില്ല.-പൃ​​ഥ്വിരാജ് പറയുന്നു.

കുടുംബം സുരക്ഷിതരാണെന്ന് കാണിച്ച് ധ്രുവ് സന്ദേശം അയച്ചപ്പോൾ വലിയ ആശ്വാസമാണ് തോന്നിയത്. എന്നാൽ ഹേമന്ത് മരിച്ചതായി പിന്നീട് അറിഞ്ഞു. സുഹൃത്തുക്കളെ പോലെയാണ് ഹേമന്ത് തന്നെ കൊണ്ടുനടന്നിരുന്ന​തെന്ന്  അദ്ദേഹത്തിന്റെ ഫ്ലാറ്റിന് സമീപം താമസിക്കുന്ന ഡോ. ജി.എൻ. പഞ്ച്പാണ്ഡെയും പറഞ്ഞു. കശ്മീരിൽ നിന്ന് തിരിച്ചെത്തുന്നത് വരെ വീട് നോക്കണമെന്നും പറഞ്ഞേൽപിച്ചു.

ആദ്യം തന്നെ വാർത്തയറിഞ്ഞപ്പോൾ അത് സ്ഥിരീകരിക്കാനാണ് ശ്രമിച്ചത്. ശരിയാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുമ്പോഴേക്കും പൊലീസ് ഇവി​ടേക്കെത്തിയിരുന്നു. അവർ ഹേമന്ത് ജോഷിയുടെ താമസ സ്ഥലവും അന്വേഷിച്ചാണ് വന്നത്.-പഞ്ച്പാണ്ഡെ പറയുന്നു.

കശ്മീരിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പോലും ഹേമന്തുമായി കുറെ സമയം സംസാരിച്ചിരുന്നു. ഒരുമിച്ച് ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ജൻമദിനത്തിന് ഹേമന്ദിന്റെ മകനാണ് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നതെന്നും ഓർക്കുകയാണ് കുടുംബ സുഹൃത്തായ രാജോഷ് ​പ്രസാദ്. വല്ലാത്തൊരു ദുരന്തമാണ് സംഭവിച്ചത്. അവർ 26 പേരെ കൊന്നുകളഞ്ഞു. അവരിൽ 270 പേരെ നമ്മുടെ സേനയും ​കൊന്നൊടുക്കി. നിരപരാധികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. അതിന് ഉറപ്പായും തിരിച്ചടിയുണ്ടാകും.-പ്രസാദ് കൂട്ടിച്ചേർത്തു.

#familytrip #pahalgamend #tragedy #3cousins #dombivali

Next TV

Related Stories
ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Jul 26, 2025 07:17 PM

ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
 വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

Jul 26, 2025 03:35 PM

വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് വിചിത്ര...

Read More >>
സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Jul 26, 2025 08:35 AM

സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച്...

Read More >>
അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Jul 25, 2025 09:19 PM

അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഫ്ലാറ്റിന്‍റെ പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക്...

Read More >>
ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

Jul 25, 2025 10:56 AM

ഞെട്ടിക്കുന്ന വാർത്ത.... ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക് പരിക്ക്

ക്ലാസെടുക്കുന്നതിനിടയില്‍ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം, 17 പേര്‍ക്ക്...

Read More >>
അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

Jul 24, 2025 10:16 PM

അപൂർവ്വ ജനനം; മധ്യപ്രദേശിൽ കുഞ്ഞ് ജനിച്ചത് രണ്ട് തലയും രണ്ട് ഹൃദയവുമായി

മധ്യപ്രദേശിൽ അപൂർവ്വ അവസ്ഥയിൽ കുഞ്ഞ് ജനിച്ചത് രണ്ടു...

Read More >>
Top Stories

//Truevisionall