തിരുവനന്തപുരം: (truevisionnews.com) വിഴിഞ്ഞത്ത് വലയിൽ കുരുങ്ങിയ ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്. കഴിവൂർ വേങ്ങാപ്പൊറ്റയിലെ ഗുരു ദീപം വീട്ടിലെ വിറക് പുരയുടെ പുറത്ത് വിരിച്ചിരുന്ന നൈലോൺ നെറ്റിലാണ് ചേര കുടുങ്ങിയത്. വലയിൽ കുടുങ്ങിയ നിലയിൽ ചേരയെ കണ്ട വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

വിഴിഞ്ഞം യൂണിറ്റിൽ നിന്നും അലി അക്ബബറിൻ്റെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സേന എത്തി. രണ്ട് ദിവസമായി നെറ്റിൽ കുടുങ്ങി അവശനായി കിടന്ന ചേരയെ പരിക്കേൽക്കാതെ അഗ്നിരക്ഷാ സേന നെറ്റ് മുറിച്ച് രക്ഷിച്ചു. അവശ നിലയിലായിരുന്നെങ്കിലും മറ്റ് പരിക്കുകളില്ലാത്തതിനാൽ ചേരയെ സമീപത്തെ കാട്ടിലേക്ക് തുറന്നുവിട്ടു.
#Fire #force #rescues #snake #after #two #days #trapped #net
