‘അന്ന് അഭിനന്ദന് ചായ കൊടുത്തു വിട്ടു, ഇനി അത് ഉണ്ടാകില്ല’; പ്രകോപനവുമായി പാക് മന്ത്രി

‘അന്ന് അഭിനന്ദന് ചായ കൊടുത്തു വിട്ടു, ഇനി അത് ഉണ്ടാകില്ല’; പ്രകോപനവുമായി പാക് മന്ത്രി
Apr 24, 2025 06:33 AM | By Athira V

( www.truevisionnews.com) ഇന്ത്യയ്ക്കെതിരെ പ്രകോപന പ്രംസ​ഗവുമായി പാക് മന്ത്രി അസ്മ ബൊഖാരി. ഇന്ത്യയിൽ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാൻ തങ്ങളുടെ രാജ്യം പൂർണ്ണമായും തയ്യാറാണെന്ന് പാകിസ്ഥാനിലെ പഞ്ചാബ് സർക്കാരിലെ മന്ത്രി അസ്മ ബൊഖാരി പറഞ്ഞു. ഇന്ത്യ നടത്തുന്ന ഏതൊരു സാഹസികതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു.

അഭിനന്ദൻ വർദ്ധമാൻ സംഭവത്തെ ഓർമിപ്പിച്ചായിരുന്നു മന്ത്രിയുടെ പരാമർശം. അന്ന് അഭിനന്ദനെ ചായ കൊടുത്തു വിട്ടു ഇനി അത് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. “ഇടയ്ക്കിടെ ഒരു അതിഥി വരുന്നത് സഹിക്കാവുന്നതാണ്. എന്നാൽ അതിഥികൾ ഇടയ്ക്കിടെ വന്നാൽ, പാകിസ്ഥാൻ സൈന്യത്തിനും, അവിടുത്തെ ജനങ്ങൾക്കും, സർക്കാരിനും അതിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം,” മന്ത്രി പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് പാകിസ്താനെ തെറ്റായി കുറ്റപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള, ഇന്ത്യ മുമ്പ് നടത്തിയതുപോലെയുള്ള മറ്റൊരു ഭീരുത്വ ശ്രമമാണെന്ന് അസ്മ ബൊഖാരി പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കവും ഗുരുതരമായ തെറ്റായിരിക്കുമെന്നും പ്രതിരോധിക്കാൻ തങ്ങൾ ഏതറ്റം വരെയും പോകുമെന്നും ബൊഖാരി പറഞ്ഞു. വിസ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നയതന്ത്രനിയന്ത്രണങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. പുറമേ നിന്നുള്ള വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടി വരുമ്പോഴോ കനത്ത തീവ്രവാദ ആക്രമണമുണ്ടാകുമ്പോഴോ മാത്രമാണ് പാകിസ്താന്‍ ദേശീയ സുരക്ഷാ സമിതി അടിയന്തരയോഗം ചേരുന്നത്.



#pakistanminister #azmabokhari #warns #india #after #pahalgamattack

Next TV

Related Stories
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

May 22, 2025 07:19 PM

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന്...

Read More >>
Top Stories