കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം എടച്ചേരിയിൽ പുഴയിലേക്ക് തെന്നിമാറി സ്വകാര്യ ബസ്. യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

നാദാപുരം ഭാഗത്ത് നിന്നും വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ട് പുഴയുടെ ഭാഗത്തേക്ക് മറിഞ്ഞത്. വടകര മാഹി കനാലിന്റെ ഭാഗമായ കണിയാമ്പള്ളി പുഴയുടെ പാലത്തിനോട് ചേർന്ന് ഇന്ന് വൈകീട്ട് 6. 15 ഓടെയാണ് അപകടം.
വടകരയിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന മറ്റൊരു ബസ് എതിരെ വന്നപ്പോൾ ബ്രൈക്ക് ചവിട്ടിയതാണ് ബസ് റോഡിൽ നിന്നും പുഴയുടെ ഭാഗത്തേക്ക് മറിയാൻ കാരണമായത്.
ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഏതാനും ദൂരം കൂടെ ബസ് മുന്നോട്ട് നീങ്ങാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
#Privatebus #skids #river #Nadapuram #Edacherry #passengers #barelyescape
