വാടാനപ്പള്ളി: (www.truevisionnews.com) ജനകീയം ഡി ഹണ്ടിന്റെ ഭാഗമായി വാടാനപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിൽ കല്ലുമ്മക്കായ, കക്കയിറച്ചി വിൽപനയുടെ മറവിൽ ഹഷീഷ് ഓയിലും വിൽപന നടത്തിവന്നിരുന്ന യുവാവിനെ പിടികൂടി.

ഏങ്ങണ്ടിയൂർ സ്വദേശിയായ വെങ്കിടിവീട്ടിൽ അഖിനിനെ (36) യാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ചേറ്റുവ കടവിൽനിന്നാണ് പിടികൂടിയത്.
റോഡരികിലാണ് കല്ലുമ്മക്കായയും കക്കയിറച്ചിയും വിൽപന നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് ഗ്രാം ഹഷീഷ് ഓയിൽ കണ്ടെടുത്തത്.
#Hashishoil #trade #Kallumkaya #scenes #selling #shellfish #Youth #arrested
