നഹിയാൻ അബ്ദുൾ നാസറിൻ്റെ സംഘത്തിൽ അഞ്ചിലധികം പേർ; കുറ്റ്യാടിയിലെ വീട് കേന്ദ്രീകരിച്ച് വില്പന നടന്നതിന് തെളിവുകൾ

നഹിയാൻ അബ്ദുൾ നാസറിൻ്റെ സംഘത്തിൽ അഞ്ചിലധികം പേർ; കുറ്റ്യാടിയിലെ വീട് കേന്ദ്രീകരിച്ച് വില്പന നടന്നതിന് തെളിവുകൾ
Apr 23, 2025 02:50 PM | By Athira V

കുറ്റ്യാടി ( കോഴിക്കോട് ) : ( www.truevisionnews.com ) കുറ്റ്യാടി നരിപ്പറ്റയിലെ ലഹരി വേട്ടയിലെ മുഖ്യ പ്രതി നഹിയാൻ അബ്ദുൾ നാസറിൻ്റെ സംഘത്തിൽ അഞ്ചിലധികം പേർ . വീട് കേന്ദ്രീകരിച്ച് വില്പന നടന്നതിന് തെളിവുകൾ.

രാത്രി സമയങ്ങളിൽ നരിപ്പറ്റ കമ്പനി മുക്ക് കേന്ദ്രീകരിച്ച് ചില്ലറ വില്പനക്കാർക്ക് രാസ ലഹരി എത്തിച്ച് നൽകുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ്.

ഇന്നലെ രാത്രിയാണ്കുറ്റ്യാടി പൊലീസ് നരിപ്പറ്റ കമ്പിനിമുക്കിലെ നഹ്യാന്റെ വീട് വളഞ്ഞ് തിരച്ചിൽ നടത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി സി ഐയുടെ നേതൃത്വത്തിൽ റൈഡ് നടന്നത്.

വിപണിവിലയിൽ പത്ത് ലക്ഷത്തിൽ അധികം വിലവരുന്ന മയക്കുമരുന്നാണ് റെയ്‌ഡിൽ പിടികൂടിയത് . എം ഡി എം എ യ്ക്ക് ഒപ്പം ത്രാസ്, മോർട്ടിങ് അപ്പാരറ്റസുകൾ , സിബ് ലോക്ക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എസ് ഐ സതീശൻ വാഴയോത്തിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

വീടിൻ്റെ കിടപ്പുമുറിയിൽ നിന്ന് 125 ഗ്രാം എം ഡി എം എ പിടിച്ചെടുത്തെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ജില്ലയുടെ കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ച രാസമയക്കുമരുന്ന് മാഫിയയുടെ പ്രാദേശിക തലവൻ കൂടിയായ നഹിയാൻ അബ്ദുൾ നാസറാണെന്ന് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.

സൈബർ സെല്ലിൻ്റെ സഹായത്തോടെ നഹിയാൻ അബ്ദുൾ നാസറിനായി പൊലീസ് വല വിരിച്ചു കഴിഞ്ഞു. ഇയാൾ വിദേശത്തെക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ച് വരികയാണ്.

ഗൾഫിൽ കോടികളുടെ തട്ടിപ്പ് നടത്തിയതിന് ശേഷമാണ് ഇയാൾ നാട്ടിൽ സ്ഥിര താമസമാക്കിയത്. നഹിയാൻ അബ്ദുൾ നാസറിൻ്റെ വിവാഹ ദിവസം തട്ടിപ്പിനിരയായവർ നാട്ടിലെത്തിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നീട് ആഢബര വാഹനങ്ങൾ വിറ്റും മറ്റും ചിലർക്ക് പണം തിരികെ നൽകിയിട്ടുണ്ട്.

#kuttiady #mdma #nahiyanabdulnasar

Next TV

Related Stories
 കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി  യുവാവ് പിടിയിൽ

May 15, 2025 02:44 PM

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗണ്‍ഷുഗറും യുവാവ്...

Read More >>
 കാസർകോട്  ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

May 15, 2025 01:49 PM

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം കണ്ടെത്തി

കാസർകോട് ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ മൃതദേഹം...

Read More >>
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
Top Stories